കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഫിജി: അധികാരം തിരിച്ചുനല്കണമെന്ന് ചൗധരി
സുവ: ഫിജിയില് പുറത്താക്കിയ സര്ക്കാരിനെ വീണ്ടും അധികാരത്തില് കൊണ്ടുവരണമെന്നും ജനാധിപത്യം പുന:സ്ഥാപിക്കണമെന്നും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രധാനമന്ത്രി മഹേന്ദ്ര ചൗധരി പറഞ്ഞു.
ഫിജിയിലെ ഇന്ത്യന് വംശജരെ അധികാരത്തില് നിന്ന് പുറത്താക്കുന്ന നടപടികള് സ്വീകരിച്ചതുകൊണ്ടാണ് അന്തര്ദേശീയ ഉപരോധങ്ങള് ഫിജിക്കെതിരെ നിലവില് വന്നതെന്ന് ചൗധരി പറഞ്ഞു.
അട്ടിമറിക്കാര് മോചിപ്പിച്ചതിനു ശേഷം ആദ്യമായി വാര്ത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൗധരിയുടെ പ്രസ്താവനയെ അട്ടിമറിസംഘത്തിന്റെ നേതാവ് ജോര്ജ് സ്പെയിറ്റ് വിമര്ശിച്ചു.