കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലോപ്പതി മരുന്നുകളുടെ മാനദണ്ഡങ്ങള്‍ ആയുര്‍വേദത്തിനും ബാധകം

  • By Super
Google Oneindia Malayalam News

കൊച്ചി:അലോപ്പതി മരുന്നുകള്‍ക്കു മാത്രം നിഷ്കര്‍ച്ചിരുന്ന ഗുണനിലവാര മാനദണ്ഡങ്ങള്‍ ആയുര്‍വേദ ഔഷധ നിര്‍മ്മാതാക്കള്‍ക്കും ബാധകമാക്കി. 1940-ല്‍ നിലവില്‍ വന്ന ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് ആക്ട് ഇതുവരെ അലോപ്പതി മരുന്നുകളുടെ നിര്‍മ്മാണത്തിനും വിപണത്തിനും മാത്രമേ ബാധകമായിരുന്നുള്ളു. ഇക്കഴിഞ്ഞ 22-നാണ് നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നത്.

നിബന്ധനകള്‍ നടപ്പിലാക്കുന്നതോടെ ആയുര്‍വേദ ഔഷധനിര്‍മ്മാണ രംഗത്ത് നിലവിലുള്ള വ്യത്യസ്ത രീതികള്‍ക്ക് ഏകരൂപം കൈവരും. നിലവില്‍ ഗുഡ്സ് മാനുഫാക്ചറിംഗ് പ്രാക്ടീസ് (ജി.എം.പി) ഇല്ലാത്ത ആയുര്‍വേദ ഔഷധ നിര്‍മ്മാതാക്കള്‍ രണ്ടു വര്‍ഷത്തിനകം ലൈസന്‍സ് എടുക്കണം.

.അസംസ്കൃത വിഭവങ്ങളുടെ സംഭരണത്തില്‍ തുടങ്ങി അവ സൂക്ഷിക്കുന്നതിലും നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ ഔഷധമായി കുപ്പികളില്‍ പുറത്തു വരുന്നതു വരെയുള്ള ഓരോ ഘട്ടത്തിലും നര്‍മ്മാതാക്കള്‍ പുലര്‍ത്തേണ്ട ഉത്തരവാദിത്വവും നിബന്ധനകളും ജി.എം.പി ലൈസന്‍സ് വ്യവസ്ഥകളിലുണ്ട്.

.ഔഷധ നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്കൃത വിഭവങ്ങളുടെ അളവും തൂക്കവും ഗുണവും രേഖപ്പെടുത്തിയിരിക്കുന്നത് പോലെ കൃത്യമാണെന്ന് പരിശോധനയിലൂടെ ഉറപ്പ് വരുത്തണം. ഇതിന് സാക്ഷ്യപത്രം നല്‍കാനും സംവിധാനമുണ്ടാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X