കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലിനജലത്തില്‍ നിന്നുള്ള രോഗം മൂലം മഹാരാഷ്ട്രയില്‍ 22 മരണം

  • By Staff
Google Oneindia Malayalam News

മുംബൈ: മലിനജലത്തില്‍ നിന്നും പകര്‍ന്ന ലെപ്റ്റോസ്പൈറോസിസ് എന്ന രോഗം മൂലം മഹാരാഷ്ട്രയില്‍ ഏകദേശം 22 പേര്‍ മരിച്ചു. മുംബൈയിലെയും താനെയിലെയും ആശുപത്രികളില്‍ 40 പേര്‍ ഗുരുതരാവസ്ഥയിലാണ്.

ജൂണിലാണ് ആദ്യമായി രോഗം കണ്ടത്. ജൂലൈ മധ്യത്തോടെ മുംബൈയിലും പരിസര പ്രദേശങ്ങളിലും രോഗം പടര്‍ന്നു. കനത്ത മഴ മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ ഓടകളില്‍ മലിനജലം കെട്ടിക്കിടന്നത് രോഗാണു പകരാന്‍ കാരണമായി.

എലിയുടെ മൂത്രം ലെപ്റ്റോസ്പൈറ എന്ന രോഗാണുവിന്റെ ഉറവിടങ്ങളിലൊന്നാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുറിവിലൂടെ രോഗാണു ശരീരത്തില്‍ കടക്കുന്നു. അതോടെ വൃക്കകളും കരളുംതകരാറിലാവുന്നു.

ശുചിത്വം പാലിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ രോഗം മൂലമുണ്ടായ മരണങ്ങളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X