കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രൊഫ.ജി.കുമാരപിള്ള അന്തരിച്ചു

  • By Staff
Google Oneindia Malayalam News

തൃശൂര്‍: പ്രമുഖ ഗാന്ധിയനും കവിയുമായ പ്രൊഫ.ജി.കുമാരപിള്ള (77)അന്തരിച്ചു. സപ്തംബര്‍ 16 ശനിയാഴ്ച രാത്രി 1.20 ന് തൃശൂരിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം.കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ദേഹം രോഗബാധിതനായിരുന്നു. റിട്ട.കോളേജ് പ്രൊഫസര്‍ ലീലയാണ് ഭാര്യ.കേരളത്തിലെ മദ്യനിരോധനപ്രസ്ഥാനത്തിന്‍െറ അനിഷേധ്യനേതാവായിരുന്ന ഇദ്ദേഹം ഒരു തികഞ്ഞ ഗാന്ധിയനായിരുന്നു.

കേരളത്തിന്‍െറ സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ സജീവമായി ഇദ്ദേഹം ഇടപെട്ടിരുന്നു. ഗാന്ധിയന്‍,അധ്യാപകന്‍,പ്രഭാഷകന്‍,കവി എന്നിങ്ങനെ വിവിധ മേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

സ്വാതന്ത്യ്രസമരത്തില്‍ സജീവമായി പങ്കെടുത്ത കുമാരപിള്ള 1944-46 കാലഘട്ടത്തില്‍ കൊച്ചി പ്രജാമണ്ഡലവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.

1923 ആഗസ്ത് 23 ന് കോട്ടയത്തിനടുത്തുള്ള വെണ്ണിമലയിലാണ് കുമാരപിളള ജനിച്ചത്.നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്നും സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയ കുമാരപിള്ള പിന്നീട് മദ്യനിരോധനപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. മദ്യനിരോധനപ്രസ്ഥാനത്തിന്‍െറ സംസ്ഥാനപ്രസിഡണ്ടായിരിക്കെ അദ്ദേഹം കേരളത്തിലെ മദ്യലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരത്തിലേര്‍പ്പെട്ടു.

1961മുതല്‍ 1969 വരെ അദ്ദേഹം കേരളാസര്‍വകലാശാല സെനറ്റ് അംഗമായിരുന്നു.ചെറുപ്പത്തിലേ കവിതയെഴുതിത്തുടങ്ങിയ കുമാരപിള്ളയുടെ ആദ്യസമാഹാരം അരളിപ്പൂക്കള്‍ 1951ല്‍ പ്രസിദ്ധീകരിച്ചു.സാഹിത്യത്തില്‍ ആശാന്‍ ,ഓടക്കുഴല്‍ ,സാഹിത്യഅക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

സമൂഹത്തിന്‍െറ വിവിധ തുറകളില്‍പ്പെട്ടവര്‍ പൂങ്കുന്നം തിരുവമ്പാടിയിലുള്ള അദ്ദേഹത്തിന്‍െറ വസതിയില്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X