കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറു ദിവസം മദ്യമില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മെയ് മാസം കേരളത്തില്‍ ആറു ദിവസം മദ്യവില്‍പ്പനയുണ്ടാവില്ല.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് അഞ്ച് ദിവസം മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.മെയ് എട്ട്, ഒമ്പത്, 10, 11, 12, 13 തീയതികളില്‍ മദ്യശാലകള്‍ അടച്ചിടണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

സര്‍ക്കാരിന്റെ പുതിയ മദ്യനയം നടപ്പിലായതിന് ശേഷം മദ്യത്തിന് ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്കിടയാക്കും. ഇപ്പോള്‍ തന്നെ ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ക്ക് മുന്നില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ നീണ്ട നിര കാണാം. ദൗര്‍ലഭ്യം മൂലം വ്യാജമദ്യം വീണ്ടും തലപൊക്കിയതായി റിപ്പോര്‍ട്ടുണ്ട്. തിരഞ്ഞെടുപ്പിനിടയില്‍ വ്യാജമദ്യ വില്‍പ്പന പൊടിപൊടിക്കാനും സാധ്യതയുണ്ട്.

നിരോധനമുള്ള ദിവസങ്ങളില്‍ ഉപയോഗിക്കുന്നതിനായി നേരത്തെ വാങ്ങി സൂക്ഷിക്കാമെന്ന് കരുതിയാലും നടപ്പില്ല. ഈ ദിവസങ്ങളില്‍ വ്യക്തികള്‍ മദ്യം സൂക്ഷിക്കുന്നതും കൊണ്ടു നടക്കുന്നതും നിരോധിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

കള്ള് ഷാപ്പുകള്‍, വിദേശ മദ്യ ചില്ലറ വില്‍പ്പനശാലകള്‍ എന്നിവ കൂടാതെ മദ്യം വില്‍ക്കുകയോ വിളമ്പുകയോ ചെയ്യുന്ന ഹോട്ടലുകള്‍, റസ്റോറന്റുകള്‍, ക്ലബുകള്‍ തുടങ്ങിയവയും ഈ ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല.

ഫലം പുറത്തുവരുന്ന മെയ് 13ന്റെ അടുത്ത ദിവസമായ മെയ് 14ന് നിരോധനമില്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് വിജയാഘോഷം നടത്താനും പരാജയത്തിന്റെ ദുഃഖം തീര്‍ക്കാനും മദ്യം യഥേഷ്ടം കിട്ടുമല്ലോ എന്ന ആശ്വാസത്തിലാണ് മദ്യപ്രേമികള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X