കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയലഹരിയില്‍ ആഹ്ലാദം അണപൊട്ടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് പ്രവര്‍ത്തകര്‍ പുലരുവോളം തെരുവില്‍ നൃത്തം ചവിട്ടുകയായിരുന്നു. പ്രതീക്ഷിച്ചതിലും കൂടുതല്‍ വിജയം ലഭിച്ചപ്പോള്‍ മുന്നണിയുടെ വിജയത്തിനായി ഉറക്കമിളച്ച് കഷ്ടപ്പെട്ട പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദം അടക്കാനായില്ല.....

ഫലമറിഞ്ഞ മെയ് 13 ഞായറാഴ്ച അര്‍ധരാത്രി കഴിഞ്ഞിട്ടും യുഡിഎഫ് പ്രവര്‍ത്തകര്‍ ആര്‍പ്പുവിളികളുമായി തെരുവുകളിലായിരുന്നു. ലീഡ് നില അറിഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥികളെ തോളിലേറ്റി പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങിയിരുന്നു.

ഭൂരിപക്ഷം കിട്ടുമെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടുമെന്ന് നേരിയ പ്രതീക്ഷയേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ അവരുടെ ആഹ്ലാദപ്രകടനങ്ങള്‍ക്ക് കൊഴുപ്പ് കൂടി.

മിനി ലോറികളിലും ഓട്ടോറിക്ഷകളിലും പാര്‍ട്ടി പതാകകള്‍ കെട്ടി മണ്ഡലമുടനീളം മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ ചുറ്റിയടിച്ചു. പ്രധാന കവലകളിലും ജനം കൂടുന്നിടത്തുമെല്ലാം മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് നൃത്തം ചവിട്ടി. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നു തന്നെ വിജയികളെ തോളിലേറ്റിയാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. വിജയിച്ചവരെ പ്രവര്‍ത്തകര്‍ സ്നേഹപ്രകടനങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കുകയായിരുന്നു.

വിജയപ്രഖ്യാപനം ഉണ്ടായപ്പോള്‍ കതിനാവെടികള്‍ പൊട്ടി. മത്താപ്പും പൂത്തിരിയും കത്തിച്ച് തുള്ളിച്ചാടുന്ന പ്രവര്‍ത്തകരും അനുയായികളും ചേര്‍ന്ന് കവലകളെ ഉത്സവപ്രതീതിയിലാഴ്ത്തി.

അപ്രതീക്ഷിത വിജയം നേടിയ മണ്ഡലങ്ങളിലായിരുന്നു ആഹ്ലാദപ്രകടനങ്ങള്‍ക്ക് പൊലിമ കൂടിയത്. തിരുവനന്തപുരം നോര്‍ത്തും കഴക്കൂട്ടവും ഇതിനുദാഹരണങ്ങളായിരുന്നു. മുന്നണിക്ക് ഭൂരിപക്ഷം കിട്ടാത്തതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച മണ്ഡലങ്ങളില്‍ ആഹ്ലാദപ്രകടനങ്ങള്‍ക്ക് നിറം മങ്ങി. നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലങ്ങളിലും ആഘോഷം പൊടിപൊടിച്ചു. നെടുമങ്ങാട്ടും ശ്രീകൃഷ്ണപുരത്തും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ശരിക്കും തുള്ളിച്ചാടുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X