കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലപാതകങ്ങളുടെ എണ്ണത്തില്‍ തിരുവനന്തപുരം മുന്നില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന കൊപാതകങ്ങളില്‍ കൂടുതലും നടക്കുന്നത് തലസ്ഥാനമായ തിരുവനന്തപുരം ജില്ലയില്‍.

രണ്ടാം സ്ഥാനത്ത് അയല്‍ ജില്ലയായ കൊല്ലമാണെന്ന് ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരത്ത് നടന്നത് 262 കൊലപാതകങ്ങളാണ്. കൊല്ലത്ത് 238 കൊലപാതകങ്ങള്‍ നടന്നു. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. ഇവിടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ട ത് 84 പേരാണ്.

വാക്കേറ്റം മൂലമാണ് കൂടുതല്‍ കൊലകളും നടക്കുന്നത്. കരുതിക്കൂട്ട ിയുള്ള കൊലപാതകങ്ങള്‍ കുറവാണെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു. മര്‍ദിച്ച് അവശനാക്കാന്‍ ഉദ്ദേശിച്ച് ചെയ്യുന്ന പല അക്രമങ്ങളും അബദ്ധത്തില്‍ കൊലപാതകങ്ങളില്‍ കലാശിക്കാറുണ്ടെന്നും രേഖകളില്‍ പറയുന്നു.

കൊലപാതകങ്ങളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനം പാലക്കാടിനാണ്. ഇവിടെ 209 പേര്‍ കൊല്ലപ്പെട്ട ു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കുപ്രസിദ്ധമായ കണ്ണൂരില്‍ 163 പേര്‍ കൊല്ലപ്പെട്ട ു. രാഷ്ട്രീയ സംഘട്ട നങ്ങളില്‍ സംസ്ഥാനത്തൊട്ട ാകെ മരിച്ചവരുടെ എണ്ണം 75 ആണ്.

മറ്റ് ജില്ലകളിലെ കണക്കുകള്‍:

തൃശൂര്‍- 201
എറണാകുളം- 196
ഇടുക്കി-182
മലപ്പുറം-159
കോട്ട യം- 150
കോഴിക്കോട്- 131
പത്തനംതിട്ട - 127
ആലപ്പുഴ-108
കാസര്‍ഗോഡ്- 92

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X