കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇലകൊഴിയല്‍: സെസ് പഠനം നടത്തില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ പെരിനാട് പഞ്ചായത്തിലുള്ള വെള്ളിമണ്ണില്‍ വൃക്ഷങ്ങള്‍ കരിഞ്ഞതിനെയും ഇലകള്‍ കൊഴിഞ്ഞുവീണതിനെയും പറ്റി പഠനം നടത്തില്ലെന്ന് ഭൗമശാസ്ത്ര പഠന കേന്ദ്രം (സെസ്).

വൃക്ഷങ്ങളിലെ ഇലകള്‍ കൂട്ടത്തോടെ കൊഴിഞ്ഞതിനാല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രമാണ് പഠനം നടത്തേണ്ടതെന്ന് സെസ് വ്യക്തമാക്കി. ഭൂമിയുമായി ബന്ധപ്പെട്ടതല്ല സംഭവമെന്നും വൃക്ഷങ്ങളുടെ പ്രശ്നമായതിനാല്‍ കാര്‍ഷിക സര്‍വകലാശാലയോ പീച്ചിയിലെ ഫോറസ്റ് റിസേര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടോ ആണ് ഗവേഷണം നടത്തേണ്ടതെന്നും സെസ് വൃത്തങ്ങള്‍ പറഞ്ഞു.

ആഗസ്ത് മൂന്ന് വെള്ളിയാഴ്ചയാണ് ഈ പ്രദേശത്തെ വൃക്ഷങ്ങളിലെ ഇലകള്‍ കൂട്ടത്തോടെ കൊഴിഞ്ഞുവീഴുകയും ചെയ്തത്. ഇത് അമ്ലമഴ മൂലം നടന്നതാണെന്ന അനുമാനത്താലാണ് സെസ് പഠനം നടത്തണമെന്ന അഭിപ്രായം ഉയര്‍ന്നത്.

എന്നാല്‍ ചുവന്ന മഴയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ സെസ് നടത്തിയ പരീക്ഷണം വിജയകരമായിട്ടില്ല. സെസ്സ് തന്നെ അതിനെ കുറിച്ച് വ്യത്യസ്ഥ അഭിപ്രായങ്ങളാണ് പറഞ്ഞത്. അതുകൊണ്ട് സെസ്സിന്റെ ഈ അഭിപ്രായം കൂടുതല്‍ പ്രശ്നങ്ങളില്‍ തലയിടാതിരിക്കാനാണെന്നാണ് ജനങ്ങളുടെ ധാരണ.

സെസ്സ് സാധാരണ ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പഠനങ്ങള്‍ നടത്തുന്നത്. ചെടികളുമായി ബന്ധപ്പെട്ട പഠനമായതുകൊണ്ടാണ് അതുമായി ബന്ധപ്പെട്ട ഏജന്‍സികളാണ് പഠനം നടത്തേണ്ടതെന്ന് സെസ്സ് വ്യക്തമാക്കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X