കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സര്വകക്ഷിയോഗം വിളിക്കണം:എല്ഡിഎഫ്
തിരുവനന്തപുരം: വര്ഗ്ഗീയകലാപങ്ങളുടെ പശ്ചാത്തലത്തില് സര്ക്കാര് അടിയന്തിരമായി സര്വകക്ഷിയോഗം വിളിക്കണമെന്ന് ഇടതുമുന്നണിയോഗം.
ഡിസംബര് 13 വ്യാഴാഴ്ച നടന്ന ഇടതുമുന്നണിയോഗത്തിലെ തീരുമാനങ്ങള് വാര്ത്താസമ്മേളനത്തില് വിശദീകരിക്കവേ കണ്വീനര് പാലൊളിമുഹമ്മദ്കുട്ടി അറിയിച്ചതാണ് ഇക്കാര്യം.
പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാന് സര്വകക്ഷിയോഗം വിളിക്കണം. മതവികാരം ചൂഷണം ചെയ്ത് മുസ്ലിംന്യൂനപക്ഷത്തിനിടയില് വളരാനാണ് എന്ഡിഎഫും പിഡിപിയും ശ്രമിക്കുന്നത്. - പാലൊളി പറഞ്ഞു.
മതപരമായ സ്പര്ധ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഇടതുമുന്നണി എല്ലാ ജില്ലാകേന്ദ്രങ്ങളിലും മതസൗഹാര്ദ്ദറാലികള് നടത്തും. സര്ക്കാരിന്റെ പൊലീസ് നയമാണ് പ്രശ്നങ്ങള് കൂടുതല് വഷളാക്കിയത്. സര്ക്കാരിന്റെ പൊലീസ് നയത്തിനെതിരെ പ്രക്ഷോഭം നടത്താനും ഇടതുമുന്നണി തീരുമാനിച്ചതായി പാലൊളി പറഞ്ഞു.