കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മുഖം നോക്കാതെ നടപടിയെടുക്കും: ഉമ്മന്‍ചാണ്ടി
പത്തനംതിട്ട: കേരളത്തില്‍ ഈയിടെ നടന്ന അക്രമങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്ക് നേരെ മുഖംനോക്കാതെ നടപടികളെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി.
ഡിസംബര്‍ 13 വ്യാഴാഴ്ച പത്തനംതിട്ടയില്‍ അക്രമസ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. ശക്തമായി നടപടികളെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അക്രമസംഭവങ്ങളില്‍ ഉത്തരവാദികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരും. പി.പി. തങ്കച്ചന്, എംഎല്‍എമാരായ ജോണി നെല്ലൂര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഷിബുബേബിജോണ്‍ എന്നിവരും ഉമ്മന്ചാണ്ടിയോടൊപ്പമുണ്ടായിരുന്നു.