കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഇന്ത്യന്‍ എയര്‍ലൈന്‍സും ഹജ് സര്‍വീസ ്നടത്തും
കരിപ്പൂര്‍: സൗദി എയര്‍ലൈന്‍സിനും എയര്‍ ഇന്ത്യയ്ക്കും പുറമെ ഇന്ത്യന്‍ എയര്‍ലൈന്‍സും ഹജ് വിമാന സര്‍വീസ ്നടത്തും. ഹൈദരാബാദ്, ശ്രീനഗര്‍ വിമാനത്താവളങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഹജ് സര്‍വീസ് നടത്തുക.
നേരത്തെ സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും ഹജ് കമ്മിറ്റി മുഖേന പോകുന്ന ഹജ് തീര്‍ഥാടകരെ ജിദ്ദയില്‍ എത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ എയര്‍ ഇന്ത്യയ്ക്ക് യഥാസമയത്ത് ഹജ് സര്‍വീസ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് വന്നതിനാലാണ് ഇന്ത്യന്‍ എയര്‍ലൈന്‍സും സര്‍വീസ് നടത്തുന്നത്.
പതിനായിരത്തോളം യാത്രക്കാരെ ജിദ്ദയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യന്‍ എയര്ലൈന്സായിരിക്കും.