കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയാന്റെ 10 കല്പനകള്‍: നിങ്ങള്‍ യോജിക്കുന്നോ?

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയില്‍ നിന്നും സര്‍ക്കാരിനെ കരകയറ്റാന്‍ ചെറിയാന്‍ ഫിലിപ്പ് മുഖ്യമന്ത്രി ആന്റണിയുടെ മുന്നില്‍ 10 നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു.

ഇതില്‍ നിങ്ങള്‍ക്ക് ഏതൊക്കെ നിര്‍ദേശങ്ങളോട് യോജിപ്പുണ്ട്?. എന്താണ് നിങ്ങളുടെ വിയോജിപ്പിന്റെ കാരണം?.

ചെറിയാന്‍ ഫിലിപ്പ് ഡിസംബര്‍ 27 വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ട്വച്ചത്. നിര്‍ദേശങ്ങള്‍ വായിക്കൂ. നിങ്ങളുടെ അഭിപ്രായം അറിയിക്കൂ.

1.ചെലവ് ചുരുക്കലിന്റെ ഭാഗമായി മന്ത്രിമാരുടെയും സര്‍ക്കാര്‍ സെക്രട്ടറിമാരുടെയും എണ്ണം കുറയ്ക്കണം.

2.ആസൂത്രണബോര്‍ഡും പിരിച്ചുവിടണം. നിയമസഭയും മന്ത്രിസഭയും ഉള്ളപ്പോള്‍ ആസൂത്രണബോര്‍ഡ് എന്ന ഒരു സമാന്തരസംവിധാനത്തിന് പ്രസക്തിയില്ല.

3.ബ്രിട്ടീഷ് ഭരണത്തിന്റെ പ്രേതമായ ഐഎഎസും ഐപിഎസും അടങ്ങിയ സിവില്‍ സര്‍വീസ് അനാവശ്യമാണ്.

4. റവന്യൂപിരിവിനും ക്രമസമാധാനപാലനത്തിനും ജില്ലാതല ഓഫീസര്‍മാര്‍ നിലവിലുള്ളതിനാല്‍ ജില്ലാകളക്ടര്‍ എന്ന തസ്തികയും നിര്‍ത്തലാക്കണം.

5.നഷ്ടത്തില്‍ ഓടുന്ന കോര്‍പ്പറേഷനുകള്‍ പിരിച്ചുവിടുകയോ സമാനസ്വഭാവമുള്ളവയെ സംയോജിപ്പിക്കുകയോ വേണം.

6.ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനാല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ പിന്‍വലിക്കണം. വാഹനബത്ത നിര്‍ത്തലാക്കുകയും വേണം.

7.ഒരു എംഎല്‍എയ്ക്ക് ശരാശരി പ്രതിവര്‍ഷം അമ്പതിനായിരം മുതല്‍ രണ്ടുലക്ഷം വരെ യാത്രാബത്തനല്കുന്ന സാഹചര്യത്തില്‍ അമ്പതിനായിരം രൂപയുടെ റെയില്‍വേ കൂപ്പണും സൗജന്യബസ്യാത്രയും അനുവദിക്കുന്നത് അവസാനിപ്പിക്കണം.

8.റിട്ടയര്‍ ചെയ്തവരെ കമ്മീഷനുകളിലും ഉദ്യോഗങ്ങളിലും വീണ്ടും നിയമിക്കുന്നത് അനീതിയാണ്.

9.സര്‍ക്കാര്‍ വകുപ്പുകളുടെ എണ്ണം കുറയ്ക്കുന്നതോടൊപ്പം നഷ്ടത്തില്‍ ഓടുന്ന കോര്‍പ്പറേഷനുകള്‍ പിരിച്ചുവിടുകയോ സമാനസ്വഭാവമുള്ളവയെ സംയോജിപ്പിക്കുകയോ വേണം.

10.പ്രഫഷണല്‍ മാനേജ്മെന്റിലൂടെ നവീകരിക്കേണ്ട സര്‍ക്കാര്‍ ബോര്‍ഡുകളെയും കോര്‍പ്പറേഷനുകളെയും രാഷ്ട്രീയ-സമുദായിക ഭിക്ഷാംദേഹികളുടെ അഭയസ്ഥാനമാക്കരുത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X