കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്പേയിയ്ക്ക് മുഷറഫിന്റെ തുറന്ന സന്ദേശം

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്: കശ്മീര്‍ പ്രശ്നം ചര്‍ച്ചചെയ്ത് പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. പാകിസ്ഥാന്‍ രാഷ്ട്രപതി എന്ന നിലയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോടുള്ള അഭ്യര്‍ത്ഥനയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുഷറഫ് ഇത് പറഞ്ഞത്. പാകിസ്താന്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത സന്ദേശത്തിലായിരുന്നു ഇത്.

കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യ കടുംപിടിത്തം ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പാകിസ്ഥാന്‍ സേനാ മേധാവി എന്ന നിലയില്‍ വാജ് പേയിക്കുള്ള മറ്റൊരു സന്ദേശമായിരുന്നു. പാക് -ഇന്ത്യ അതിര്‍ത്തിയില്‍ ഉടനീളം പാക് പട്ടാളം സജ്ജമാണ്. ഓരോ പാക് ഭടന്റെ അവസാന തുള്ളി രക്തവും പാക് ഭൂമി സംരക്ഷിക്കാന്‍ ഉപയോഗിക്കും. ജനറല്‍ താക്കീതിന്റെ സ്വരത്തിലാണ് ഇത് പറഞ്ഞത്.

ജനവരി 12 ശനിയാഴ്ച രാത്രി എട്ട് മണിക്കാണ് രാജ്യത്തോടായി മുഷറഫിന്റെ ഈ സന്ദേശം.

ഇന്ത്യ തന്നിട്ടുള്ള 20 പേരുകളില്‍ പാകിസ്ഥാനികളായ ആരെയും ഇന്ത്യക്ക് നല്‍കില്ല. അത് ഞങ്ങളുടെ രീതിയല്ല. പാകിസ്ഥാനില്‍ അഭയം തേടിയിട്ടുള്ളവരെ കുറിച്ച് പിന്നീട് തീരുമാനിക്കും.

കശ്മീര്‍ പാകിസ്താനികളുടെ രക്തത്തില്‍ അലിഞ്ഞ വിഷയമാണ്. കശ്മീരിലെ നീക്കങ്ങളെ പാകിസ്ഥാന്‍ എന്നും തുണയ്ക്കുകതന്നെ ചെയ്യും. അര്‍ത്ഥശങ്കയ്ക്ക് വകയില്ലാതെയാണ് ജനറല്‍ ഇത് വ്യക്തമാക്കിയത്.

മുസ്ലിം തീവ്രവാദികള്‍ക്കെതിരെ കനത്ത ആക്രമണമാണ് മുഷറഫ് സന്ദേശത്തില്‍ ഉടനീളം നടത്തിയത്.പാകിസ്ഥാന്റെ ദേശീയ താത്പര്യം ഉദ്ദേശിച്ചാണ് കഴിഞ്ഞ മൂന്നു മാസത്തിനിടയ്ക്ക് പല സംഘടനകളെയും നിരോധിച്ചതെന്ന് ജനറല്‍ പറഞ്ഞു. മതപരമായ തീവ്രവാദം നടത്തുന്ന എല്ലാ പാര്‍ട്ടികള്‍ക്കും പാകിസ്ഥാന്‍ എതിരാണെന്ന് മുഷറഫ് വ്യക്തമാക്കി.

നിരോധിക്കപ്പെട്ട മസ്ലിം പാര്‍ട്ടികളുടെ വിശ്വാസം അവരാണ് ഇസ്ലാമിന്റെ രക്ഷകരെന്നാണ്. എന്നാല്‍ അവര്‍ പാകിസ്ഥാന്റെ അന്താരാഷ്ട്രതലത്തിലുള്ള പ്രശസ്തി തന്നെ നഷ്ടപ്പെടുത്തുകയാണ് ചെയ്തത്.പള്ളികളില്‍ പൊലീസിനെ നിയോഗിച്ചത് സംരക്ഷണത്തിന് വേണ്ടിമാത്രമാണെന്ന് ജനറല്‍ പറഞ്ഞു.

രാഷ്ടത്തിന്റെ ഉന്നമനമാണ് പ്രധാന ലക്ഷ്യം. മദ്രസകളില്‍ ശാസ്ത്ര സാങ്കേതിക- മാനവിക വിഷയങ്ങളാണ് പഠിപ്പിക്കേണ്ടത്. അവിടത്തെ വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതാണ്.ഇപ്പോള്‍ പാകിസ്ഥാന്‍ - അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി അടച്ചിരിക്കുകയാണ്.താലിബാനുമായി മുന്‍കാലങ്ങളില്‍ പാകിസ്ഥാന്‍ നിരന്തരബന്ധം പുലര്‍ത്തിയിരുന്ന കാര്യം ജനറല്‍ സമ്മതിച്ചു.

ഈ മണ്ണും ഈ അന്തരീക്ഷവും നമ്മുടെ സ്വന്തമാണ് . മറ്റേതൊരു ദേശത്ത് പോയാലും നാം അന്യരായിരിക്കും. ഈ മണ്ണിനെ രക്ഷിക്കുകയാണ് വേണ്ടത്. പാകിസ്ഥാനെ ഒരു ക്ഷേമ മുസ്ലിം രാജ്യമാക്കുകയാണ് വേണ്ടത്. അതിനാണ് ഞാന്‍ ശ്രമിക്കുന്നത്.

പട്ടാള വേഷത്തിലായിരുന്നില്ല ജനറല്‍ ദേശത്തോടുള്ള സന്ദേശം നല്‍കാനെത്തിയത്. കറുത്ത ഷെര്‍വാണി യായിരുന്നു മുഷറഫിന്റെ വേഷം. ഖുറാന്‍ വചനങ്ങള്‍ ഇടയ്ക്കിടെ ഉദ്ധരിച്ച് ഇപ്പോഴും മുസ്ലിം രാഷ്ട്രസംവിധാനത്തിന് താന്‍ എതിരല്ലെന്ന് തെളിയിക്കാനും മുഷറഫ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X