കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ സ്റൈലില്‍ ജെയിംസ് ബോണ്ട് കേരളത്തില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ആദ്യ ജയിംസ് ബോണ്ട് നായകന്‍ സര്‍ സിയാന്‍ കൊണേറി കേരളത്തിലെത്തി. ഒരാഴ്ചയായി അംഗരക്ഷകര്‍ക്കൊപ്പം കേരളത്തിന്റെ പലഭാഗങ്ങളിലും കറങ്ങുകയാണത്രേ! എന്നാലിതുവരെ മാദ്ധ്യമപ്രവര്‍ത്തര്‍ക്ക് ഇവര്‍ പിടി കൊടുത്തിട്ടില്ല. കൊണേറിയ്ക്കൊപ്പം മൈക്കേല്‍ ജാക്സന്റെ സഹോദരിയും പോപ്പ് ഗായികയുമായ ജാനറ്റ് ജാക്സണ്‍, പ്രശസ്ത സംഗീതജ്ഞനായ പോള്‍ മക്കാര്‍ട്ടനി എന്നിവരുമുണ്ടെന്ന് കരുതുന്നു.

നിഗൂഢതകളുടെ ചുരുളുകളഴിക്കുന്ന സാഹസിക നായകനായി സിനിമാപ്രേക്ഷകരുടെ ആരാധനാമൂര്‍ത്തിയായ കഥാപാത്രമാണ് ജയിംസ് ബോണ്ട്. ആദ്യ ജയിംസ് ബോണ്ടായി വേഷമിട്ട നടന്റെ സാന്നിദ്ധ്യമുറപ്പു വരുത്താന്‍ പക്ഷേ, ഇന്ത്യന്‍ മാദ്ധ്യമ ലോകം ഇപ്പോള്‍ ജയിംസ് ബോണ്ടു കളിക്കുകയാണ്. അത്രയ്ക്കു രഹസ്യമായാണ് സീന്‍ കൊണേറി തന്റെ സന്ദര്‍ശനത്തിന്റെ സീനുകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ഒരു ചിത്രത്തിനോ രണ്ടു വാക്കിനോ വേണ്ടി സകല സന്നാഹങ്ങളുമായി അലയുന്നഇന്ത്യന്‍ പാപ്പിരാസികളില്‍ നിന്നും ഒരു ജയിംസ് ബോണ്ട് ചിത്രത്തിന്റെ സംവിധായക മികവോടെ കൊണേറി തെന്നിമാറുന്നു.

ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് സംഘം ആദ്യമെത്തിയത്. അവിടെ നിന്നും കുമരകത്തെ കായലോളങ്ങളിലൂടെ ഒരുല്ലാസ യാത്ര. കുമരകത്തു നിന്നും മൂന്നാറിലേയ്ക്ക്. പക്ഷേ റിസോര്‍ട്ടുടമകള്‍ സന്ദര്‍ശനത്തെക്കുറിച്ച് മൗനം പാലിക്കുന്നു. സംഘം താമസിക്കുന്നെന്ന് സംശയമുളള ഹോട്ടലുകളില്‍ മുറിയന്വേഷിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടുന്ന മറുപടി എല്ലായിടത്തും ഒന്നു തന്നെ,ഇവിടെ മുറികള്‍ ഒഴിവില്ല.

ഏതായാലും ജയിംസ് ബോണ്ടിന്റെ സിനിമാസ്റൈല്‍ സന്ദര്‍ശനം ഒരു വെല്ലുവിളിയായി മാദ്ധ്യമ ലോകം ഏറ്റെടുത്തു കഴിഞ്ഞു. മൂന്നാറില്‍ വച്ച് ബോണ്ടിനെയും സംഘത്തെയും അറസ്റു ചെയ്യുമെന്ന ദൃഢനിശ്ചയത്തിലാണ് അവര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X