ഇന്ത്യയും യുഎസും ഒന്നിച്ച് പോരാടും
ദില്ലി: ഇന്ത്യയും യുഎസും തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞു. ആറുദിവസത്തെ യുഎസ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ അദ്ദേഹം ജനവരി 23 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദം പാകിസ്ഥാന്‍ അവസാനിപ്പിക്കാത്തിടത്തോളം കാലം സൈന്യത്തെ പിന്‍വലിക്കുന്ന പ്രശ്നമില്ല. പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തിയില്‍ ഷെല്ലാക്രമണം അവസാനിപ്പിക്കുകയും വേണം. ബുഷ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകളില്‍ അതിര്‍ത്തിയിലെ സൈന്യത്തെ പിന്‍വലിക്കുന്നതു സംബന്ധിച്ച് യാതൊന്നും പരാമര്‍ശിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയാവശ്യപ്പെട്ട തീവ്രവാദികളെ വിട്ടുതരാമെന്നുള്ള പാകിസ്ഥാന്റെ അവകാശവാദം വിശ്വസിക്കാമോ എന്ന ചോദ്യത്തിന് ഇതുവരെ പാകിസ്ഥാനുമായുള്ള അനുഭവവച്ചുനോക്കിയാല്‍ അവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും മന്ത്രി പറഞ്ഞു.