ആലുവ കേസ് ഡയറി എസ്പി പരിശോധിക്കും
കൊച്ചി: പൊലീസ് സൂപ്രണ്ടിന്റെ പദവിയിലുള്ള ഉദ്യോഗസ്ഥന്‍ ആലുവ കൂട്ടക്കൊലപാതകക്കേസിന്റെ ഡയറി പരിശോധിക്കണമെന്ന് ഹൈക്കോടതി. ഫിബ്രവരി ഏഴ് ശനിയാഴ്ചയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവുണ്ടായത്.
പരിശോധനാറിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റിസ് കെ.എ. അബ്ദുള്‍ ഗഫൂറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൊലചെയ്യപ്പെട്ട ബേബിയുടെ അച്ഛന്‍ എം.പി. ജോസഫും സഹോദരന്‍ രാജന്‍ ജോസഫും നല്കിയ പരാതിയിന്മേലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.
ആലുവയിലെ വ്യാപാരി അഗസ്റിന്‍, ഭാര്യ ബേബി, ഇവരുടെ രണ്ട് കുട്ടികള്‍, അഗസ്റിന്റെ അമ്മ, സഹോദരി എന്നിങ്ങനെ ആറുപേരാണ് കൊലചെയ്യപ്പെട്ടത്. ഈ ആറു പേരെയും കൊലചെയ്തതിന്റെ പേരില്‍ ആന്റണി ഇപ്പോള്‍ ജയിലിലാണ്. എല്ലാവരേയും കൊലചെയ്തത് താനാണെന്ന് ആന്റണി പൊലീസിനോട് സമ്മതിച്ചിരുന്നു. ആറുപേരെ ഒരാള്‍ക്ക് ഒറ്റയ്ക്ക് കൊലചെയ്യുമോ എന്ന സംശയമാണ് ബേബിയുടെ അച്ഛനെയും സഹോദരനെയും പരാതി നല്കാന്‍ പ്രേരിപ്പിച്ചത്.












Click it and Unblock the Notifications