കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം തുടരണമെന്ന് നായനാര്‍, പറ്റില്ലെന്ന് സമരക്കാര്‍

  • By Super
Google Oneindia Malayalam News

കണ്ണൂര്‍ : ഭൂമി കിട്ടും വരെ സമരം തുടരണമെന്ന് നായനാര്‍. പറ്റില്ലെന്ന് ആദിവാസി സ്ത്രീകള്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ആദിവാസി സ്ത്രീകളാണ് വിപ്ലവ നായകനോട് സമരം തുടരാന്‍ കഴിയില്ലെന്ന് അറത്തു മുറിച്ച് പറഞ്ഞത്.

ഭൂമി പിടിച്ചെടുക്കല്‍ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനെത്തിയതാണ് നായനാര്‍. ഭൂമി കിട്ടും വരെ സമരം ചെയ്യണമെന്ന് എണ്ണമറ്റ സമര മുഖങ്ങളെ കോരിത്തരിപ്പിച്ചിട്ടുളള ജനനായകന്‍ ആഹ്വാനം ചെയ്തു. ഒരു വര്‍ഷം മുമ്പ് മാത്രം അധികാരത്തില്‍ നിന്നിറങ്ങിപ്പോയവര്‍ ദാനം ചെയ്ത ഭൂമിയെക്കുറിച്ച് ഓര്‍മ്മയുളളതു കൊണ്ടാകാം, സമരക്കാര്‍ ആഹ്വാനം കയ്യോടെ നിരസിച്ചത്.

എന്നാല്‍ സന്ദര്‍ശനത്തിനു ശേഷം നടന്ന ജയില്‍മാര്‍ച്ചില്‍ പ്രസംഗിക്കവെ നായനാര്‍ വീണത് വിദ്യയാക്കി. വയനാട്ടിലെ തണുത്ത കാലാവസ്ഥയില്‍ കഴിയുന്ന ആദിവാസികള്‍ക്ക് ജയിലിലെ കൊടുംചൂടിനെ അതിജീവിക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. ഇടുങ്ങിയ ജയില്‍ മുറികളിലെ താമസം ആദിവാസികളെ മടുപ്പിച്ചിരിക്കുകയാണ്.

ഗാന്ധിജിയുടെ ഉപ്പു സത്യാഗ്രഹക്കഥ പറഞ്ഞ് ആദിവാസികളില്‍ ആവേശം കയറ്റാന്‍ ശ്രമിച്ച കാര്യവും നായനാര്‍ വെളിപ്പെടുത്തി. എന്നാല്‍ ഗാന്ധിയന്‍ ശൈലി ശീലമില്ലാത്തതു കാരണം അത്തരം സമരരീതി പിന്തുടരാന്‍ ആദിവാസികള്‍ക്ക് കഴിയില്ലെന്നും നായനാര്‍ പറഞ്ഞു.

അറസ്റിലായ 187 ആദിവാസിത്തടവുകാരുടെ റിമാന്‍ഡ് കാലാവധി മെയ് 20 വരെ നീട്ടിയിട്ടുണ്ട്. പൊലീസ് എസ്കോര്‍ട്ടില്ലാത്തതു കാരണം ഇവരെ കോടതിയിലെത്തിച്ചില്ല.

ഭൂമി ലഭിക്കുംവരെ സമരം തുടരാനാണ് ആദിവാസി ക്ഷേമ സമിതിയുടെ തീരുമാനം. റിമാന്‍ഡിലുളളവര്‍ ജാമ്യമെടുക്കാതെ ജയിലില്‍ തന്നെ കഴിയുംയ എന്നാല്‍ ജയിലിലുളള ആദിവാസി സ്ത്രീകള്‍ക്ക് എത്രയും പെട്ടെന്ന് പുറത്തിറങ്ങണമെന്നാണ് ആഗ്രഹം. ആ ആഗ്രഹമാണ് അവര്‍ നായനാരുടെ മുഖത്തു നോക്കി പറഞ്ഞത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X