കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘര്‍ഷം കുറയ്ക്കാന്‍ റഷ്യയും യുഎസും

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍ : അതിര്‍ത്തി കടന്നുളള ഭീകര പ്രവര്‍ത്തനം അവസാനിപ്പിയ്ക്കണമെന്ന് ജോര്‍ജ് ബുഷ് പാകിസ്താനോടാവശ്യപ്പെട്ടു. ഇന്ത്യാ- പാക്് സംഘര്‍ഷം ലഘൂകരിക്കാന്‍ അടിയന്തരമായി ഇക്കാര്യം ചെയ്യണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ആവശ്യം.

മദ്ധ്യൂര മിസൈലായ ഗോറി പാകിസ്താന്‍ വിജയകരമായി പരീക്ഷിച്ചതിനു പിന്നാലെയാണ് ബുഷിന്റെ ഈ ആവശ്യം. അതിര്‍ത്തിയിലെ സംഘര്‍ഷം യുദ്ധത്തിലെത്താതിരിക്കാന്‍ അമേരിക്ക പരമാവധി ശ്രമിയ്ക്കുമെന്ന് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിയ്ക്കാന്‍ റഷ്യയും ഫലപ്രദമായി ഇടപെടാന്‍ ശ്രമമാരംഭിച്ചു. ഇന്ത്യയും പാകിസ്താനും തമ്മില്‍ അനുരഞ്ജന ഉച്ചകോടി സംഘടിപ്പിയ്ക്കാനാണ് റഷ്യയുടെ നീക്കം. ഇതിനായി ജൂണ്‍ ആദ്യം കസാഖിസ്താന്‍ തലസ്ഥാനമായ അല്‍മാട്ടിയിലെത്താന്‍ റഷ്യയുടെ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ വാജ്പേയിയെയും ജനറല്‍ മുഷാറഫിനെയും ക്ഷണിച്ചു. പുടിന്റെ നിര്‍ദ്ദേശത്തോട് ക്രിയാത്മകമായി പ്രതികരിക്കുമെന്ന് പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി നിസാര്‍ മേമന്‍ സൂചിപ്പിച്ചു.

അതിനിടെ മിസൈല്‍ പരീക്ഷിച്ച പാക് നടപടി ദൗര്‍ഭാഗ്യകരമാണെന്ന് ലോകരാഷ്ട്രങ്ങള്‍ അഭിപ്രായപ്പെട്ടു. ഈ നടപടിയെ പുടിനും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോളിന്‍ പവലും അപലപിച്ചു.

700 കിലോഗ്രാം ബോംബുമായി 1500 കിലോമീറ്റര്‍ താണ്ടാന്‍ കഴിയുന്ന മിസൈലാണ് പാകിസ്താന്‍ കഴിഞ്ഞ ദിവസം പരീക്ഷിച്ച ഗോറി പരമ്പരയില്‍ പെട്ട ഹസഫ് - അഞ്ച് മിസൈല്‍.

ഈ മിസൈല്‍ പരീക്ഷണം ഇന്ത്യ കാര്യമായെടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി വാജ്പേയി വ്യക്തമാക്കി. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് പാക് ജനതയെ തൃപ്തിപ്പെടുത്താനുളള നടപടി മാത്രമാണിതെന്നാണ് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളുടെയും അഭിപ്രായം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X