കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം പുതിയ വികസനക്രമത്തിലേക്ക്

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളം ഒരു പുതിയ വികസന സംസ്കാരത്തിലേക്ക് കാലെടുത്തുവെച്ചു. നിക്ഷേപകരോട് സൗഹൃദ മനോഭാവമുള്ള ഒരു പുതിയ ഭരണരീതിക്ക് തുടക്കം കുറിച്ചു. ഇതൊക്കെ ആവര്‍ത്തിച്ചുപറഞ്ഞാണ് ആഗോളനിക്ഷേപക സമ്മേളനം അവസാനിച്ചത്.

മാറ്റം അനിവാര്യമാണെന്നും വൈകിപോയെങ്കിലും അതിന് എത്രയും വേഗം സജ്ജരാകണമെന്നുമുള്ള ആഹ്വാനമാണ് സമാപന ചടങ്ങില്‍ ഉയര്‍ന്നത്. കേന്ദ്രമന്ത്രി അരുണ്‍ ഷൂരിയും എ ഐ സി സിയുടെ സാമ്പത്തികകാര്യ വിദഗ്ധന്‍ ജയറാം രമേഷും ഇക്കാര്യം ആവര്‍ത്തിക്കാന്‍ ശ്രദ്ധക്കാട്ടി.

എ. കെ. ആന്റണിക്ക് മാറാമെങ്കില്‍ കേരളത്തിമെന്തുകൊണ്ട് മാറിക്കൂടാ എന്നാണ് ജയറാം രമേഷ് ചോദിച്ചത്. തന്റെ പഴയ നിലപാടുകളില്‍ ആന്റണി വലിയ മാറ്റം വരുത്തിരിയിക്കുന്നുവെന്ന് ജയറാം ചൂണ്ടിക്കാട്ടി.

GIM Logoസമവായത്തിന്റെ പേരില്‍ സുപ്രധാന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ അയവ് കാട്ടരുതെന്ന് മുഖ്യമന്ത്രിയെ അരുണ്‍ഷൂരിയും ജയറാമും പ്രത്യേകം ഓര്‍മിപ്പിച്ചു. ഒരു പരിധി വരെ മാത്രമേ സമവായത്തിന്റെ നിലപാട് സ്വീകരിക്കാനാവൂവെന്നും ഇക്കാര്യത്തില്‍ ആന്റണി ദൃഢമായ നിലപാട് സ്വീകരിക്കണമെന്നും ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെ പ്രമുഖ വക്താക്കളായ ഇരുവരും ആവര്‍ത്തിച്ചു.

ജിം ഉണ്ടാക്കിയ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് ചില പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടര്‍ ജിജി തോംസണ്‍ പറഞ്ഞു. വളരെ മുന്നേ തുടങ്ങിക്കഴിഞ്ഞ ഒരു മത്സരത്തില്‍ ഇപ്പോഴാണ് കേരളം പങ്കാളികളാവുന്നതെന്ന് ജിജി തോംസണ്‍ ചൂണ്ടിക്കാട്ടി.

ആന്റണിയുടെ മാറിയ മുഖത്തോടുള്ള പ്രകീര്‍ത്തനങ്ങളാണ് ആഗോള നിക്ഷേപക സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ ഉയര്‍ന്നുകേട്ടത്. ആന്റണിയുടെ ഈ പുതിയ പരിവേഷം എന്തുമാത്രം വിളവെടുക്കും എന്നാണ് ഇനി അറിയേണ്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X