കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭ്രൂണങ്ങളുടെ സ്കാനിംഗ് തടയാന്‍ ബില്ല്

  • By Staff
Google Oneindia Malayalam News

ദില്ലി: ഭ്രൂണങ്ങളുടെ ലിംഗം നിര്‍ണ്ണയിക്കുന്നതിനുള്ള സ്കാനിംഗ് തടയാനുള്ള ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ജനവരി 24 വെള്ളിയാഴ്ചയാണ് രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം ഈ ബില്ലില്‍ ഒപ്പുവച്ചത്.

ജനനത്തിന് മുമ്പ് ലിംഗം തിരിച്ചറിയുന്ന രീതികള്‍ (നിയന്ത്രണവും ദുരുപയോഗം തടയലും) ഭേദഗതി ബില്ല് എന്നാണ് ഈ ബില്ലിന്റെ പേര്. ഭ്രൂണങ്ങളുടെ ലിംഗം നിര്‍ണ്ണയിക്കുന്നതിനുള്ള സ്കാനിംഗും ഇതിനെ തുടര്‍ന്നുള്ള പെണ്‍ഭ്രൂണഹത്യയും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ബില്ല് കൊണ്ടുവരുന്നത്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കുന്നതിനുള്ളതാണ് ഈ ബില്ല്. ഭ്രൂണങ്ങളുടെ ലിംഗം അറിയാനുള്ള എല്ലാ തരം മാര്‍ഗ്ഗങ്ങളെയും ഈ ബില്ല് നിരോധിക്കുന്നു. ഇതിനെതുടര്‍ന്നുള്ള ഭ്രൂണഹത്യകളെയും ബില്ല് തടയുന്നു. ഇത്തരം ഭ്രൂണഹത്യകള്‍ നടത്തുന്നത് തടയാനുള്ള മാര്‍ഗ്ഗങ്ങളും ബില്ല് വ്യവസ്ഥ ചെയ്യുന്നു.

വൈദ്യശാസ്ത്രം വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യകള്‍ സമൂഹത്തിന്റെ താല്പര്യങ്ങള്‍ക്കെതിരായാല്‍ അതിനെ നിയന്ത്രിക്കേണ്ടതുണ്ടെന്നും ബില്ലില്‍ പറയുന്നു. വൈദ്യശാസ്ത്രരംഗത്തെ ധാര്‍മ്മികതയെ ഈ ബില്ല് ഉയര്‍ത്തിപ്പിടിക്കുന്നു. ഇത്തരം സാങ്കേതികവിദ്യകളുടെ ഉപയോഗം സ്ത്രീവര്‍ഗ്ഗത്തിന് എതിരാവുന്ന തരത്തിലാണ് ഉപയോഗിക്കപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X