കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് അതിക്രമം കൂടിവരുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് പൊലീസ് നടത്തുന്ന അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും കൂടിവരികയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

മുത്തങ്ങ സംഭവത്തെ തുടര്‍ന്ന് സി. കെ. ജാനുവിനും ഗീതാനന്ദനും കെ. കെ. സുരേന്ദ്രനുമേറ്റ ക്രൂരമായ മര്‍ദനം പൊലീസ് നടത്തുന്ന നമായ മനുഷ്യാവകാശ ലംഘനത്തിന്റെ ചിത്രമാണ് തരുന്നതെന്ന് അവര്‍ പറഞ്ഞു.

മരിച്ചവരുടെയും കാണാതായവരുടെയും കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതാവാമെങ്കില്‍ പോലും ആദിവാസികള്‍ക്ക് നേരെ നടത്തിയ പീഡനവും അവരോടുള്ള ക്രൂരമായ പെരുമാറ്റവും നീതികരിക്കാനാവില്ലെന്ന് ബി. ആര്‍. പി. ഭാസ്കര്‍ പറഞ്ഞു.

പൊലീസിന്റെ അതിക്രമങ്ങള്‍ കേരളത്തില്‍ സ്വീകാര്യമാവുന്ന പ്രവണതയുണ്ട്. സി. കെ. ജാനുവിനെയും ഗീതാനന്ദനുെം അതിക്രൂരമായാണ് മര്‍ദിച്ചതെന്നതിന് തെളിവുകളുണ്ടായിട്ടും കാര്യമായ ജനപ്രതികരണം ഇക്കാര്യത്തിലുണ്ടായില്ല.

ശാരീരികവും മാനസികവുമായ പീഡനമാണ് മുത്തങ്ങ സംഭവത്തിലും അതേത്തുടര്‍ന്നും ആദിവാസികള്‍ നേരിടേണ്ടിവന്നതെന്ന് ടോര്‍ച്ചര്‍ പ്രിവന്‍ഷന്‍ സെന്റര്‍ ഇന്ത്യാ സെക്രട്ടറി ഡോ. എസ്. ഡി. സിംഗ് പറഞ്ഞു. പീഡനത്തിനിരയായ ആദിവാസികള്‍ക്ക് സെന്റര്‍ കൗണ്‍സിലിംഗ് നല്‍കുന്നുണ്ട്.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പൊലീസ് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറച്ച് പരാതികള്‍ കൂടിവരികയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ തലവന്‍ ജേക്കബ് പുന്നൂസ് പറഞ്ഞു. ഒരു വര്‍ഷം ഇത്തരം നാനൂറോളം പരാതികളാണ് കിട്ടുന്നത്. ഇതില്‍ അമ്പത് ശതമാനം പരാതികള്‍ക്കും കൃത്യമായ തെളിവുണ്ട്.

യഥാര്‍ഥത്തില്‍ പൊലീസ് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഇതില്‍ കൂടാനാണ് സാധ്യത. കാരണം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്ന് മാത്രമാണ് കമ്മിഷന് ഏറെ പരാതികളും ലഭിക്കുന്നത്.

കേരളത്തിലെ പൊലീസ് സ്റേഷനുകളില്‍ നടക്കുന്ന പീഡനങ്ങളെ ഭീകരമെന്നേ വിശേഷിപ്പിക്കാനാവൂവെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അംഗം എസ്. ബാലരാമന്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന 30 അന്വേഷണ റിപ്പോര്‍ട്ടുകള്‍ കമ്മിഷന്റെ പക്കല്‍ ഇപ്പോഴുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X