കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസില്‍ ഇനി വിരലടയാള പരിശോധനയും

  • By Super
Google Oneindia Malayalam News

വാഷിംഗ്ടണ്‍: തീവ്രവാദത്തിനെതിരെ കര്‍ശന ജാഗ്രത പാലിക്കുന്നതിന്റെ പേരില്‍ യുഎസ് വിദേശ സന്ദര്‍ശകര്‍ക്ക് പുതിയ ഒട്ടേറെ പരിശോധനകള്‍ നടപ്പില്‍ വരുത്തുന്നു.

യുഎസിലെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇറങ്ങുന്ന ഓരോ വിദേശിയുടെയും വിരലടയാളവും ചിത്രങ്ങളും കര്‍ശനമായി പരിശോധിയ്ക്കും. ഈ വിരലടയാളങ്ങളും ചിത്രങ്ങളും തീവ്രവാദികളുടെ ഫൊട്ടോഗ്രാഫുകളും വിരലടയാളങ്ങളുമായി ഒത്തുനോക്കും.

2004 ജനവരി ഒന്നു മുതലാണ് ഈ നിബന്ധന നടപ്പില്‍ വരുത്തുക. അടുത്ത ജനവരി ഒന്നുമുതല്‍ യുഎസിലെ ഏതെങ്കിലും വിമാനത്താവളങ്ങളിലോ തുറമുഖങ്ങളിലോ വന്നിറങ്ങുന്ന വിദേശയാത്രക്കാരുടെ ചിത്രങ്ങളും വിരലടയാളങ്ങളും എടുക്കും. അത് തീവ്രവാദികളുടെ പട്ടികയുമായി ഒത്തുനോക്കും-യുഎസ് ഗതാഗത സുരക്ഷാ അണ്ടര്‍ സെക്രട്ടറി ആസ ഹച്ചിന്‍സണ്‍ പറയുന്നു.

കുടിയേറ്റ സന്ദര്‍ശകര്‍ക്ക് യുഎസ് നടപ്പില്‍ വരുത്താനിരിക്കുന്ന പുതിയ നിയമങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനിടയിലാണ് ആസ ഹച്ചിന്‍സണ്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X