കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഡാമനില് പാലം തകര്‍ന്ന് 9 മരണം
സൂറത്ത്: കേന്ദ്ര ഭരണ പ്രദേശമായ ഡാമനില്, ഡാമന്ഗംഗാ നദിയ്ക്ക് കുറുകെയുള്ള പാലം തകര്‍ന്ന് ഒമ്പത് കുട്ടികള്‍ മരിച്ചു. കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബസ് പാലം തകര്‍ന്നതിനെ തുടര്‍ന്ന് പുഴയിലേക്ക് വീണാണ് അപകടമുണ്ടായത്.
മരണസംഖ്യ ഇനിയും വര്‍ധിയ്ക്കാന്‍ സാധ്യതയുണ്ട്. ഇതുവരെ ഒമ്പത് കുട്ടികളുടെ ജഡങ്ങളാണ് പുറത്തെടുത്തത്. മൂന്ന് ഓട്ടോറിക്ഷകളും നദിയില്‍ വീണിട്ടുണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
പോര്‍ച്ചുഗീസുകാര്‍ ഭരിച്ചിരുന്ന കാലത്ത് പണിത പാലമാണ് ഇപ്പോള്‍ തകര്‍ന്ന് വീണത്. നാനി ഡാമനെ മോട്ടി ഡാമനുമായി ബന്ധിപ്പിയ്ക്കുന്നതാണ് ഈ പാലം. കാലപ്പഴക്കമാണ് പാലം തകര്‍ന്നുവീണതിന് കാരണമെന്നറിയുന്നു.