കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് തിരുവോണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളമാകെ തിരുവോണത്തിന്റെ ഉത്സവലഹരിയില്‍. സപ്തംബര്‍ എട്ട് തിങ്കളാഴ്ച രാവിലെ മുതലേ ഓണമാഘോഷത്തിന്റെ തിരയിളക്കത്തിലാണ് ലോകമെങ്ങുമുള്ള മലയാളികള്‍.

അത്തം തൊട്ട് പത്ത് നാളായി തുടരുന്ന ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ച്കൊണ്ടാണ് തിരുവോണനാളെത്തുന്നത്. രാവിലെ തന്നെ കുളിച്ച് കുറിതൊട്ട് പുത്തന്‍ പുടവകളണിഞ്ഞ് എല്ലാവരും തിരുവോണനാളില്‍ ഒരുങ്ങിക്കഴിഞ്ഞു. സദ്യവട്ടങ്ങളും ഉത്സവാഘോഷങ്ങളും ഒക്കെയായി എല്ലാ മുഖങ്ങളിലും ആഘോഷത്തിന്റെ തിരുവോണത്തെളിച്ചം. ഉത്രാടരാത്രിയില്‍ തന്നെ എല്ലാവരും തൃക്കാക്കരയപ്പനെ വച്ച്, ആറാപ്പൂവിളികളുമായി മാവേലിമന്നനെ വരവേറ്റിരുന്നു. ഉത്രാടനിലാവ് കഴിഞ്ഞ് തിരുവോണനാളില്‍ മാവേലി മന്നന്‍ പാതാളത്തില്‍ നിന്നും വീണ്ടും കേരളക്കരയാകെ കാണാന്‍ വരുന്നുവെന്നാണ് സങ്കല്പം.

Onam ഒരു പക്ഷെ കേരളക്കരയിലുള്ളവരേക്കാള്‍ ഗൃഹാതുരത്വത്തോടെ ഓണമാഘോഷിയ്ക്കുന്നത് കേരളത്തിന്റെ പുറത്തുള്ള മലയാളികളാണെന്ന് പറയുന്നതില്‍ തെറ്റില്ല. മറുനാടന്‍ മലയാളികളുടെ വിവിധ സംഘടനകള്‍ ഓണാഘോഷം ഗംഭീരമാക്കാന്‍ ഓണസദ്യയും കലാപരിപാടികളും ഉള്‍പ്പെടെ ഒട്ടേറെ വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ശ്രീകൃഷ്ണ ക്ഷേത്രങ്ങളായി ഗുരുവായൂര്‍, അമ്പലപ്പുഴ, ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കുന്നുണ്ട്. ഭക്തര്‍ക്ക് ഇവിടെ ഓണസദ്യയുമുണ്ട്. ശബരിമലയിലും പ്രത്യേകം ഓണസദ്യയുണ്ട്.

ആറന്‍മുളയിലെ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ രാവിലെ തന്നെ തിരുവോണാഘോഷങ്ങള്‍ക്കുള്ള സാമഗ്രികളുമായി ഓണത്തോണിയെത്തി. സത്യസായി ബാബയുടെ അനുഗ്രഹത്തോടെ പുട്ടപ്പര്‍ത്തിയിലും മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തില്‍ വള്ളിക്കാവിലും ഓണാഘോഷം നടക്കുന്നുണ്ട്.

സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് വിവിധ നഗരങ്ങളില്‍ കലാ-സാംസ്കാരിക പരിപാടികള്‍ അരങ്ങേറുന്നു.

കേരളത്തിലെ ഓണവിപണി അവസാന വില്പനവട്ടങ്ങളില്‍ എത്തിക്കഴിഞ്ഞു. ഇക്കുറി ടിവി ചാനലുകള്‍ വിഭവസമൃദ്ധമായ സദ്യയോടെയാണ് മലയാളികളെ വരവേല്ക്കുന്നത്. താരങ്ങളുമായുള്ള അഭിമുഖമാണ് പ്രധാന വിരുന്ന്. കൈരളിയി മോഹന്‍ലാലിന്റെയും ദൂരദര്‍ശന്‍ യേശുദാസിന്റെയും ഏഷ്യാനെറ്റ് ദിലീപിന്റെയും അഭിമുഖമായി എത്തുന്നു.

കൈരളിയില്‍ ഈ പറക്കും തളിക എന്ന ദിലീപ് ചിത്രവും ഏഷ്യാനെറ്റില്‍ രാവണപ്രഭുവും സൂര്യയില്‍ രാക്ഷസരാജാവും ആണ് തിരുവോണനാളില്‍ സംപ്രേഷണം ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X