കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കൂത്തുപറമ്പ് : നാല് പേര്‍ക്ക് വാറന്റ്
തലശേരി: കൂത്തുപറമ്പ് വെടിവയ്പ് കേസില്‍ ഇതുവരെ കോടതിയില്‍ ഹാജരാവാതിരുന്ന നാല് പ്രതികള്‍ക്കെതിരെ കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ് വാറന്റ് പുറപ്പെടുവിച്ചു.
പുനരന്വേഷണം നടത്തിയ കേസിലെ വാദം കേള്‍ക്കുന്നത് ജനവരി രണ്ടിലേക്ക് മാറ്റി. കേസിലെ തുടര്‍നടപടികള്‍ ഇനി തലശേരി ജില്ലാ കോടതിയിലാവും നടക്കുന്നത്.
വെടിവയ്പില്‍ പരിക്കേറ്റ് അവശനിലയിലായ കേസിലെ പ്രതി ചൊക്ലി സ്വദേശി പുതുക്കുടി പുഷ്പനെ കോടതിയില്‍ നിന്ന് ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍ ഹര്‍ജി നല്കി.
സിപിഎം നേതാക്കളായ എം. സുരേന്ദ്രന്, എം. വി. ജയരാജന് എംഎല്‍എ എന്നിവരുള്‍പ്പെടെ 88 പേരാണ് കേസിലെ പ്രതികള്‍. മന്ത്രി എം. വി. രാഘവനെ വധിക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.