കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വൺഇന്ത്യ' മലയാളത്തിലെ ആദ്യ പോർട്ടൽ, ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ

  • By Staff
Google Oneindia Malayalam News

മലയാളത്തിലെ ആദ്യത്തെ ന്യൂസ് പോർട്ടൽ ഏതാണ്? ഈ ചോദ്യത്തിന് ഉത്തരം കിട്ടാൻ ശ്രമിച്ചിട്ടുണ്ടോ?

2000 ഏപ്രിൽ 14, വിഷു ദിനത്തി‌ൽ തുടങ്ങിയ മലയാളം ഇന്ത്യ ഇൻഫൊ ആണ് പിന്നിട് മലയാളം വൺ ഇന്ത്യ ആയി മാറിയത്. മലയാളത്തിലെ ആദ്യത്തെ പോ‍‍ർട്ടലായിരുന്നു ഇന്നത്തെ മലയാളം വൺ ഇന്ത്യ. പത്രങ്ങൾക്ക് മാത്രമാണ് അക്കാലത്ത് ഓൺലൈൻ എഡിഷനുകൾ ഉണ്ടായിരുന്നത്. അതു തന്നെ എല്ലാ പത്രങ്ങൾക്കും ഓൺ ലൈൻ എഡിഷനുകൾ ഉണ്ടായിരുന്നുമില്ല.

ഈ സമയത്താണ് മലയാളത്തിൽ എല്ലാ വിഷയങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു പോ‍‌‍‍ർട്ടലായി മലയാളം ഇന്ത്യ ഇൻഫൊ തുടങ്ങുന്നത്. ബാ​ഗ്ലൂരിൽ നിന്നായിരുന്നു ഇതിന്റെ പ്രവർത്തനം.

oneindia

കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും ലേഖകന്മാരുമായിട്ടാണ് ഇത് തുടങ്ങിയത്. വാ‍ർത്ത, വിനോദം, വിദ്യാഭ്യാസം തുടങ്ങി വിവിധ വിഷയങ്ങൾക്കൊപ്പം വായനക്കാ‍ർക്ക് അഭിപ്രായം പങ്ക് വയ്ക്കാവുന്ന മെസ്സേജ് ബോ‍ർഡ്, സാധനങ്ങൾ വാങ്ങാനുള്ള ഷോപ്പിം​ഗ് സൈറ്റ് എന്നിവ അന്ന് ഈ പോർട്ടലിൽ ഉണ്ടായിരുന്നു.

മാതൃഭൂമിയിൽ 15 വർഷം റിപ്പോർട്ടിം​ഗിലും ‍‍ഡസ്കിലും പ്രവ‌ർത്തിച്ച ഹരികൃഷ്ണൻ പി വി ആണ് മലയാളത്തിലെ ആദ്യ പോ‍ർട്ടൽ തുടങ്ങുന്നതിന് നേതൃത്ത്വം വഹിച്ചത്.

ഹരികൃഷ്ണൻ ന്യൂസ് എഡിറ്ററായാണ് 2000 ത്തിൽ മലയാളം വൺ ഇന്ത്യയുടെ നേതൃത്ത്വം വഹിച്ചിരുന്നത്. (https://www.oneindia.com/authors/hari.html) 2000 ത്തിനും 2006 നും ഇടയിൽ കുറച്ച് കാലം ഈ മലയാളം സൈറ്റ് ദാറ്റ്സ് മലയാളം ‍ഡോട്ട് കോം എന്ന പേര് സ്വീകരിച്ചിരുന്നു.

2006 ലാണ് മലയാളം ഇന്ത്യ ഇൻഫൊ പേര് മാറി മലയാളം വൺ ഇന്ത്യ ആയി മാറിയത്. ഉടമസ്ഥതയിലുണ്ടായ ചില മാറ്റങ്ങളാണ് ഈ പേര് മാറ്റത്തിന് കാരണമായത്. പേര് മാറി എങ്കിലും മറ്റ് കാര്യങ്ങളിലൊന്നും കാര്യമായ മാറ്റം ഉണ്ടായില്ല. ജീവനക്കാരും നടത്തിപ്പുകാരായ മാനേജ് മെന്റും നേരത്തെ ഉള്ളവർ തന്നെ ആയിരുന്നു.

കുറച്ച് കാലം മാത്രമാണ് ദാറ്റ്സ് മലയാളം എന്ന പേര് സ്വീകരിച്ചിരുന്നത്. പിന്നീട് അത് https://malayalam.oneindia.com/ എന്നായി മാറി.

തുടക്കത്തിൽ വ്യത്യസ്ത വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള പോ‍ട്ടലായിരുന്നെങ്കിലും പിന്നീട് വിവിധ വിഷയങ്ങൾ വെവ്വേറെ വെ‍ർട്ടിക്കൽ പോ‍ർട്ടലുകളായി മാറി. അങ്ങനെ ആണ് മലയാളം ഫിലിമിബീറ്റും മലയാളം ബോൾ‍ഡ് സ്കൈയും മലയാളം മൈ ഖേലും ഒക്കെ ഉണ്ടായത്. അതോടെ സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന പോ‌‍ർട്ടലായി മാറി മലയാളം വൺഇന്ത്യ.

English summary
Oneindia(thatsmalayalam) first news portal in Malayalam Language
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X