കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുവാഹട്ടിയില്‍ സ്‌ഫോടന പരമ്പര: 5 മരണം

  • By Staff
Google Oneindia Malayalam News

ഗുവാഹട്ടി: പുതുവത്സര ദിനത്തില്‍ അസമിലെ ഗുവഹാട്ടിയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ അഞ്ച്‌ പേര്‍ കൊലപ്പെട്ടു. 50 ഓളം പേര്‍ക്ക്‌ പരിക്കേറ്റു. കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ പി. ചിദംബരത്തിന്റെ പ്രഥമ അസം സന്ദര്‍ശനത്തിന്‌ തൊട്ടുമുമ്പായിരുന്നു സ്‌ഫോടന പരമ്പര അരങ്ങേറിയത്‌.

മണിക്കൂറുകള്‍ ഇടവിട്ട്‌ മൂന്നിടങ്ങളിലാണ്‌ സ്‌ഫോടനങ്ങള്‍ നടന്നത്‌. ബിരുബാരി, ഭൂത്‌നാഥ്‌, ഭംഗഗണ്ഡ്‌ എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നില്‍ ഉള്‍ഫയാണെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു. ഭീകരത ചെറുക്കാനായി പുതിയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ പ്രാബല്യത്തില്‍ വന്ന ദിവസത്തില്‍ തന്നെയാണ്‌ ബോംബ്‌ സ്‌ഫോടനങ്ങള്‍ ഉണ്ടായിരിക്കുന്നത്‌.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ വെള്ളിയാഴ്‌ച ഗുവാഹട്ടി സന്ദര്‍ശിക്കാനിരിക്കെയുണ്ടായ സ്‌ഫോടനങ്ങള്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്‌.

ബിരുബാരിയില്‍ ഉച്ചതിരിഞ്ഞ്‌ മൂന്നരയോടെയായിരുന്നു ആദ്യ സ്‌ഫോടനം കുപ്പത്തൊട്ടിയില്‍ വെച്ചിരുന്ന ബോംബാണ്‌ ഇവിടെ പൊട്ടിയത്‌. മൂന്ന്‌ പേര്‍ക്ക്‌ ഇവിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റു. തുടര്‍ന്ന്‌ 5.30ന്‌ ഭൂത്‌നാഥ്‌ മാര്‍ക്കറ്റിലാണ്‌ രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്‌.

സൈക്കിളില്‍ സൂക്ഷിച്ചിരുന്ന ബോംബ്‌ പൊട്ടിത്തെറിച്ച്‌ രണ്ട്‌ പേര്‍ക്ക്‌ ജീവന്‍ നഷ്ടപ്പെട്ടു. ആഭ്യന്തര മന്ത്രി ചിദംബരം കടന്നു പോകേണ്ട വഴിയിലാണ്‌ സ്‌ഫോടനമുണ്ടായത്‌. ഗുവാഹട്ടി-ഷില്ലോങ്‌ റോഡിലെ തിരക്കേറിയ ഭാംഗഗഢ്‌ മേല്‍പ്പാലത്തനടുത്താണ്‌ മൂന്നാമത്തെ സ്‌ഫോടനമുണ്ടായത്‌. ഇതില്‍ മൂന്ന്‌ പേര്‍ക്ക്‌ ജീവന്‍ നഷ്ടപ്പെടുകയും 35ഓളം പേര്‍ക്ക്‌ പരിക്കേല്‌ക്കുകയും ചെയ്‌തു.

സ്‌ഫോടനപരമ്പരകളെ തുടര്‍ന്ന്‌ സംസ്ഥാനത്തെ സുരക്ഷാസന്നാഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്‌. കഴിഞ്ഞ ഒക്ടോബര്‍ 30ന്‌ ഗുവാഹട്ടിയില്‍ നടന്ന സ്‌ഫോടന പരമ്പരകളില്‍ 88 പേര്‍ കൊല്ലപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X