കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടക്കാല ബജറ്റ്‌ നിരാശപ്പെടുത്തിയെന്ന്‌ തോമസ്‌ ഐകസ്‌

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: യുപിഎ സര്‍ക്കാറിന്റെ ഇടക്കാല ബജറ്റില്‍ കേരളത്തിന്‌ ആശയും നിരാശയും ഒരുമിച്ച്‌. വികസന രംഗത്ത്‌ കേരളത്തിന്‌ ഏതാനും പദ്ധതികളുണ്ട്‌.

നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ തൊഴിലുറപ്പ്‌ പദ്ധതിയായിരുന്നു കേരളത്തിന്റെ വലിയൊരു പ്രതീക്ഷ. ഗള്‍ഫില്‍ നിന്നും തിരിച്ചെത്തുന്നവരുടെ തൊഴിലുറപ്പിനുള്ള ഒരു നിര്‍ദ്ദേശവും ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ഇല്ല.

ഇത്‌ കേരളത്തെ സംബന്ധിച്ച്‌ വലിയൊരു നഷ്ടമാണ്‌. കേരള സ്റ്റേറ്റ്‌ ട്രാന്‍സ്‌ പോര്‍ട്ട്‌ പ്രജക്ടിന്‌ 250 കോടി, സുസ്ഥിര നഗരവികസനത്തിന്‌ 150 കോടി, ജലസേചനത്തിന്‌ 800 കോടി, കൊച്ചി തുറമുഖത്തിന്‌ വികസനത്തിന്‌ 47 കോടിയും വകയിരുത്തിയിട്ടുണ്ട്‌.

ഇടക്കാല ബജറ്റ്‌ അടുത്ത സര്‍ക്കാറിന്‌ വേണ്ടിയുള്ള വെറും ഉപദേശമായിപ്പയെന്ന്‌ സംസ്ഥാന ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു.

രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ബജറ്റില്‍ അതിനെ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങളില്ല. യുപിഎ സര്‍ക്കാറിന്റെ ഭരണത്തെ പുകഴ്‌ത്താനാണ്‌ പ്രണബ്‌ ശ്രമിച്ചത്‌.

പൊതുതിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രചാരണത്തിനായി ബജറ്റിനെ ഉപയോഗപ്പെടുത്തുകയായിരുന്നു- അദ്ദേഹം കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X