കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി എല്ലാ എടിഎമ്മും ഇടപാടുകാര്‍ക്ക്‌ സ്വന്തം

  • By Staff
Google Oneindia Malayalam News

Use any ATM from April free of charge
മുംബൈ: ഏതു ബാങ്കിന്റെ ഇടപാടുകാര്‍ക്കും രാജ്യത്തെ ഏതു ബാങ്കിന്റെയും ആട്ടോമേറ്റഡ്‌ ടെല്ലര്‍ മെഷീനില്‍ (എടിഎം) നിന്നും ഇനി മുതല്‍ സൗജന്യമായി പണം പിന്‍വലിയ്‌ക്കാം. റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (ആര്‍ബിഐ) 2008 മാര്‍ച്ച്‌ 10ന്‌ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരമാണ്‌ പുതിയ സൗകര്യം നിലവില്‍ വരുന്നത്‌.

കഴിഞ്ഞ മാര്‍ച്ച്‌ 31ന്‌ തന്നെ അന്യ എടിഎമ്മുകളിലെ ഇടപാടുകള്‍ക്കുള്ള പരമാവധി നിരക്ക്‌ 20 രൂപയായി കുറച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 2009 ഏപ്രില്‍ ഒന്നു മുതല്‍ പണം പിന്‍വലിയ്‌ക്കലും നീക്കിയിരിപ്പ്‌ അറിയാനുള്ള നിരക്കും പൂര്‍ണമായി സൗജന്യമാക്കുമെന്നും ആര്‍ബിഐ അറിയിച്ചിരുന്നു.

ആര്‍ബിഐ നടപടി സാധാരണക്കാര്‍ക്ക്‌ ഏറെ ഉപകാരപ്രദമാകുമെന്ന്‌ ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു. സ്വന്തം ബാങ്കിന്റെ എടിഎമ്മുകള്‍ തേടി നടക്കേണ്ട അവസ്ഥയാണ്‌ ഇതോടെ ഇല്ലാതാകുന്നത്‌.

അതേ സമയം ക്രെഡിറ്റ്‌ കാര്‍ഡുകള്‍ മുഖേനയും വിദേശത്തുള്ള എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിയ്‌ക്കുന്നതിനുള്ള സേവന നിരക്കുകള്‍ അതാത്‌ ബാങ്കുകള്‍ക്ക്‌ നിശ്ചയിക്കാമെന്ന്‌ ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്‌.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയാണ്‌ എടിഎമ്മുകളുടെ എണ്ണത്തിലും മുമ്പില്‍ നില്‌ക്കുന്നത്‌. രാജ്യമൊട്ടാകെയായി 11,350 എടിഎമ്മുകളാണ്‌ എസ്‌ബിഐ ഗ്രൂപ്പ്‌ ബാങ്കുകള്‍ക്കുള്ളത്‌. സ്വകാര്യ മേഖലയിലെ ബാങ്കുകളില്‍ 4600 എടിഎമ്മുമായി ഐസിഐസിഐ ബാങ്കാണ്‌ മുന്നിലുള്ളത്‌.

2007 ഡിസംബര്‍ വരെ രാജ്യത്തെ എല്ലാ ബാങ്കുകളും ചേര്‍ന്ന്‌ 32,324 എടിഎം സ്ഥാപിച്ചിട്ടുണ്ടെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X