കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവിധായകന്‍ ലോഹിതദാസ്‌ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: പ്രശസ്‌ത മലയാള ചലചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ്‌(54) അന്തരിച്ചു. ഞായറാഴ്ച രാവിലെ 10.50ന്‌ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ്‌ മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

രാവിലെ ആലുവയിലെ തോട്ടുക്കാട്ടുകരയിലുള്ള വസതിയില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ഭാര്യയും അടുത്ത സുഹൃത്തുക്കളും ചേര്‍ന്ന്‌ അവിടെതന്നെയുളള സ്വകാര്യ അശുപത്രിയിലും അവിടെനിന്ന്‌ 10.15 ന്‌ ലിസി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല

കഴിഞ്ഞ ആറുമാസമായി ഹൃദയ സംബന്ധിയായ രോഗങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ മൂന്ന്‌ ബ്ലോക്കുകള്‍ കണ്ടെത്തുകയും അടിയന്തരമായ ശസ്‌ത്രക്രിയയ്‌ക്ക്‌ ഉപദേശം ലഭിയ്‌ക്കുകയും ചെയ്‌തിരുന്നു.

എന്നാല്‍ ചലച്ചിത്ര രംഗത്തെ തിരക്കുകള്‍ മൂലം ബൈപ്പാസ്‌ ശസ്‌ത്രക്രിയ നീട്ടിവെയ്‌ക്കുകയായിരുന്നു. ശനിയാഴ്‌ച വൈകിട്ട്‌ തന്നെ ലോഹിതദാസിന്‌ ശാരീരിരകമായ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി സൂചനകളുണ്ട്‌. രാവിലെ കൂടുതല്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ്‌ ആശുപത്രിയിലെത്തിച്ചത്‌. ലിസി ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ അരമണിക്കൂറോളം കഠിന പ്രയത്‌നം ചെയ്‌തെങ്കിലും ജീവന്‍ രക്ഷിയ്‌ക്കാനായില്ല.

ജീവിത യാഥത്ഥ്യങ്ങളോട്‌ ചേര്‍ന്നു നില്‌ക്കുന്ന സിനിമകളിലൂടെ പ്രേക്ഷക മനസ്സുകളില്‍ ചിരപ്രതിഷ്‌ഠ നേടിയ സംവിധായകനായിരുന്നു ലോഹിതദാസ്‌. ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്‌.

ഇരുപത്‌ വര്‍ഷത്തോളം മലയാള സിനിമയില്‍ സജീവമായിരുന്ന ലോഹിതദാസ്‌ കഥ, തിരക്കഥ, സംവിധാനം, അഭിനയം എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ കൈയ്യൊപ്പ് പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു.

അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ്‌ എന്ന ലോഹി ചാലക്കുടി സ്വദേശിയാണ്‌. തനിയാവര്‍ത്തനം എന്ന ചിത്രത്തിന് തൂലിക ചലിപ്പിച്ചു കൊണ്ടാണ്‌ നാടകവേദിയില്‍ നിന്നും ലോഹി ചലചിത്രരംഗത്തെത്തിയത്‌. ആദ്യമായി സംവിധാനം നിര്‍വഹിച്ച ഭൂതക്കണ്ണാടി ദേശീയ പുരസ്ക്കാരവും നേടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X