കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രോളിംഗ്‌ നിരോധനം അവസാനിച്ചു;

  • By Staff
Google Oneindia Malayalam News

കൊച്ചി: 45 ദിവസത്തെ ട്രോളിംഗ്‌ നിരോധനം അവസാനിച്ചതോടെ മത്സ്യബന്ധനത്തിനായി ആയിരക്കണക്കിന്‌ ബോട്ടുകള്‍ കടലിലിറങ്ങി. ഒന്നര മാസത്തെ കഷ്ടപ്പാടുകള്‍ക്കും വറുതിയ്‌ക്കും ശേഷം കടലിലിറങ്ങുമ്പോള്‍ കടലമ്മ ചതിയ്‌ക്കില്ലെന്ന പ്രതീക്ഷയിലാണ്‌ മത്സ്യ തൊഴിലാളികള്‍.

ട്രോങിംഗ്‌ നിരോധനം അവസാനിപ്പിച്ചു കൊണ്ട്‌ വെള്ളിയാഴ്‌ച അര്‍ദ്ധരാത്രിയോടെയാണ്‌ ഹാര്‍ബറുകളിലെ തടസ്സങ്ങള്‍ അധികൃതര്‍ നീക്കിയത്‌. സംസ്ഥാനത്തെ പ്രധാനഹാര്‍ബറുകളായ ഫോര്‍ട്ടു കൊച്ചി, മുനമ്പം, വിഴിഞ്ഞം, പുതിയാപ്പ, ബേപ്പൂര്‍ എന്നിവിടങ്ങളിലെല്ലാം മത്സ്യബന്ധനത്തിനുള്ള ഒരുക്കം തകൃതിയായിരുന്നു.

ട്രോളിംഗ്‌ കാലത്ത്‌ ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി കാത്തിരിയ്‌ക്കുകയായിരുന്നു ഇവര്‍. ഒന്നര മാസത്തെ ഇടവേളയ്‌ക്ക്‌ ശേഷം കടലിലെത്തുമ്പോള്‍ എല്ലാവരും പ്രതീക്ഷിയ്‌ക്കുന്നത്‌ വമ്പന്‍ ചാകരയാണ്‌.
മത്സ്യം കേടു കൂടാതെ സംരക്ഷിയ്‌ക്കുന്നതിനായി ഓരോ ബോട്ടിലും 50 മുതല്‍ 300 ഐസ്‌ ബ്ലോക്കുകള്‍ വരെ കൊണ്‌ ടു പോകുന്നതും ഈ പ്രതീക്ഷയോടെയാണ്‌. നല്ല മത്സ്യക്കൊയ്‌ത്തു ലഭിയ്‌ക്കുന്ന ബോട്ടുകള്‍ മാത്രമേ ഇന്നു രാത്രി തിരിച്ചെത്തുകയുള്ളൂ. അല്ലാത്തവ കുറഞ്ഞത്‌ രണ്‌ ടു ദിവസത്തേയ്‌ക്കെങ്കിലും പുറം കടലില്‍ കഴിഞ്ഞിട്ടേ വരികയുള്ളൂ.

അതിനിടെ കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ട ആസിയാന്‍ കരാര്‍ മത്സ്യ തൊഴിലാളികളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്‌. കരാറിന്റെ ഫലമായി കൊഞ്ചും ചെമ്മീനും മുതല്‍ ചാളയും അയിലയും വരെ ഇറക്കുമതി ചെയ്യപ്പെട്ടേക്കാമെന്നതാണ്‌ മത്സ്യബന്ധന മേഖലയെ ആശങ്കയിലാക്കിയിരിക്കുന്നത്‌. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ നടത്താനും ഇവര്‍ ആലോചിയ്‌ക്കുന്നുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X