കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

Panakkad Thangal
മലപ്പുറം: മൂന്നു പതിറ്റാണ്ടിലേറെയായി മുസ്ലീംലീഗ്‌ സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അന്തരിച്ചു. 73 വയസ്സായിരുന്നു.

ശനിയാഴ്‌ച രാത്രി ഒന്‍പത്‌ മണിയോടെ മലപ്പുറത്തെ കെപിഎം ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ്‌ മരണകാരണം.

ശനിയാഴ്‌ച പുലര്‍ച്ചെ കുളിമുറിയില്‍ വീണതിനെത്തുടര്‍ന്നാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വീഴ്‌ചയില്‍ ഇദ്ദേഹത്തിന്‌ കാര്യായ പരിക്കുകളുണ്ടായിരുന്നില്ല. മുറിവേറ്റതിനെത്തടുര്‍ന്ന്‌ ചുണ്ടിന്‌ തുന്നലിടേണ്ടിവന്നിരുന്നു.

രാഷ്ട്രീയ നേതാവെന്ന നിലയിലും മുസ്ലീങ്ങളുടെ ആത്മീയ നേതാവ്‌ എന്ന നിലയിലും സര്‍വ്വസമ്മതനായിരുന്നു തങ്ങള്‍. തങ്ങളുടെ ഭൗതിക ശരീരം ഞായറാഴ്‌ച വൈകീട്ട്‌ മൂന്നുമണിക്ക്‌ പാണക്കാട്‌ ജുമാ മസ്‌ജിദില്‍ കബറടക്കും.

സംസ്ഥാന രാഷ്ട്രീയത്തില്‍ നിലപാടുകള്‍കൊണ്ട്‌ ശ്രദ്ധേയനായ നേതാവായിരുന്നു തങ്ങള്‍. ബാബറി മസ്‌ജിദ്‌ തകര്‍ത്ത സമയത്ത്‌ സമുദായത്തോട്‌ ആത്മസംയമനം പാലിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തത്‌ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

മുസ്ലീം സമുദായത്തിന്‌ വേണ്ടി നിപാടുകള്‍ സ്വീകരിക്കുമ്പോഴും മറ്റു സമുദായങ്ങള്‍ക്കും വേണ്ടത്ര പരിഗണന നല്‍കാന്‍ അദ്ദേഹത്തിന്‌ സാധിച്ചിരുന്നു. മുസ്ലീം ലീഗ്‌ സംസ്ഥാന പ്രസിഡന്റായിരുന്ന പിതാവ്‌ പാണക്കാട്‌ പിഎംഎസ്‌എ പൂക്കോയ തങ്ങളുടെ മരണത്തെത്തുടര്‍ന്ന 1975 സെപ്‌റ്റംബര്‍ ഒന്നിനായിരുന്നു ശിഹാബ്‌ തങ്ങള്‍ മുസ്ലീം ലീഗ്‌ സംസ്ഥാന പ്രസിഡന്റായി സ്ഥാനമേറ്റത്‌.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി ഏറ്റവു കൂടുതല്‍ കാലം പൂര്‍ത്തിയാക്കിയെന്ന റെക്കോര്‍ഡും തങ്ങള്‍ക്കുതന്നെയാണ്‌. 1936മെയ്‌ നാലിനാണ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ജനിച്ചത്‌.

രാഷ്ട്രീയത്തിലെന്നപോലെതന്നെ എഴുത്തിലും തല്‍പരനായിരുന്നു അദ്ദേഹം. തങ്ങള്‍ രചിച്ച മതം സമൂഹം സംസ്‌കാരം എന്ന പുസ്‌തകത്തിന്‌ എസ്‌കെ പൊറ്റക്കാട്‌ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. അല്‍ അസ്‌ഹര്‍ സര്‍വ്വകലാശാലയിലും കെയ്‌റോ സര്‍വ്വകലാശാലയിലുമായിട്ടാണ്‌ പഠനം പൂര്‍ത്തിയാക്കിയത്‌.

പഠനം കഴിഞ്ഞ്‌ 1966ലാണ്‌ നാട്ടില്‍ തിരിച്ചെത്തിയത്‌. തുടര്‍ന്ന്‌ ആ വര്‍ഷം തന്നെ നവംബര്‍ 24ന്‌ സയ്യിദ്‌ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പുത്രിയായ ശരീഫാ ഫാത്തിമ ബീവിയെ വിവാഹം ചെയ്‌തു.

ഇവര്‍ 2006 ഏപ്രില്‍ 21ന്‌ അന്തരിച്ചു. തുടര്‍ന്ന്‌ ആയിഷ ബീവിയെ വിവാഹം ചെയ്‌തു. മക്കള്‍ സുഹറ, ഫൈറൂസ്‌, സമീറ, ബഷീറലി ശിഹാബ്‌ തങ്ങള്‍, മുനവറലി ശിഹാഹ്‌ തങ്ങള്‍ എന്നിവരാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X