കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപ്പെറിഞ്ഞിട്ടും മോണോലിസയുടെ ചിരി മാഞ്ഞില്ല

  • By Staff
Google Oneindia Malayalam News

Mona Lisa smiles on after Russian teacup attack
പാരീസ്‌: വിശ്വപ്രസിദ്ധമായ ലിയാനാഡോ ഡാവിഞ്ചിയുടെ മോണോലിസ ചിത്രത്തിന്‌ നേരെ കപ്പെറിഞ്ഞ റഷ്യന്‍ യുവതിയെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ആഗസ്റ്റ്‌ രണ്ടിന്‌ പാരീസിലെ ലൂവര്‍ മ്യൂസിയത്തിലാണ്‌ സംഭവം.

വിലമതിയ്ക്കാനാവാത്ത ചിത്രത്തിന്‌ നേരെ ചായ നിറഞ്ഞ കപ്പാണ്‌ യുവതി എറിഞ്ഞത്‌. എന്നാല്‍ ചിത്രത്തിന്‌ മുമ്പിലെ ബുള്ളറ്റ്‌ പ്രൂഫ്‌ ഗ്ലാസില്‍ ചെറിയൊരു പോറലുണ്ടാക്കാനേ ഇതിന്‌ കഴിഞ്ഞുള്ളൂ. അറസ്റ്റിലായ യുവതിയെ പരിശോധനയ്‌ക്കായി സൈക്യാട്രി വാര്‍ഡിലേക്ക്‌ മാറ്റി. മാനസിക നില തകരാറിലാകുന്ന സ്‌റ്റെന്താല്‍ സിന്‍ഡ്രോംരോഗമാണ്‌ ഇവര്‍ക്കുള്ളതെന്ന്‌ കരുതുന്നതായി അധികൃതര്‍ അറിയിച്ചു. എന്തിനോടെങ്കിലും തോന്നുന്ന അകാരണമായ ദേഷ്യമാണ്‌ ഈ രോഗത്തിന്റെ ലക്ഷണം.

ലോകത്തിലെ ഏറ്റവും വലിയ ആര്‍ട്ട്‌ മ്യൂസിയമായ ലൂവറില്‍ സംരക്ഷിച്ചിരിയ്‌ക്കുന്ന മോണോലിസയെ നേരില്‍ കാണാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന്‌ സന്ദര്‍ശകരാണ്‌ പാരീസിലെത്തുന്നത്‌.

അഞ്ഞൂറ്‌ വര്‍ഷത്തെ പഴക്കം കണക്കാക്കപ്പെടുന്ന ചിത്രം 1911ല്‍ മ്യൂസിയത്തില്‍ നിന്നും കളവ്‌ പോയിരുന്നു. രണ്ട്‌ വര്‍ഷത്തിന്‌ ശേഷം ഒരു ഇറ്റലിക്കാരനില്‍ നിന്നുമാണ്‌ ചിത്രം തിരികെ ലഭിച്ചത്‌. 1956ല്‍ ചിത്രത്തിന്‌ നേരെ ഒരു ബൊളീവിയക്കാരന്‍ ആസിഡ്‌ എറിഞ്ഞിരുന്നു. അതേ വര്‍ഷം കല്ലെറിഞ്ഞ്‌ ചിത്രത്തില്‍ കേടുവരുത്താനും ശ്രമങ്ങള്‍ നടന്നു.

ഇത്തരം കുഴപ്പങ്ങള്‍ നേരിടാന്‍ വന്‍സുരക്ഷാ സംവിധാനങ്ങളാണ്‌ മ്യൂസിയത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ചിത്രത്തിന്‌ മുമ്പിലായി രണ്ട്‌ സെന്റിമീറ്റര്‍ കനമുള്ള ബുള്ളറ്റ്‌ പ്രൂഫ്‌ കണ്ണാടി സ്ഥാപിച്ചിട്ടുണ്ട്‌. ഈര്‍പ്പം തട്ടി കേടുപാടുകള്‍ സംഭവിയ്‌ക്കാതിരിയ്‌ക്കാന്‍ പ്രത്യേക രീതിയിലുള്ള ആവരണവും നല്‌കിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X