കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെപ്‌ 8 മുതല്‍ പ്രത്യേക നിയമസഭാ സമ്മേളനം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക്‌ അമ്പത്‌ ശതമാനം സംവരണം നല്‍കുന്നതടക്കമുള്ള നിയമനിര്‍മാണങ്ങള്‍ക്ക്‌ വേണ്ടി സെപ്‌റ്റംബര്‍ രണ്ടാം വാരത്തില്‍ നിയമസഭാ സമ്മേളനം വിളിയ്‌ക്കാന്‍ ഗവര്‍ണറോട്‌ ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമനിര്‍മാണത്തിന്‌ വേണ്ടി മാത്രമാണ്‌ സഭ സമ്മേളിയ്‌ക്കുന്നതെന്ന്‌ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. അടുത്തമാസം 8 എട്ടു മുതല്‍ 14 വരെയാണ്‌ പ്രത്യേക നിയമസഭാ സമ്മേളനം ചേരുക.

അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന ചന്ദ്രശേഖരപ്പണിക്കര്‍ പ്രൈവറ്റ്‌ സെക്രട്ടറിയായി ചുമതലയേറ്റ്‌ പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. പ്രൈവറ്റ്‌ സെക്രട്ടറിയെ മാറ്റുന്നത്‌ സാധാരണ സംഭവമാണെന്നും ഇതിന്‌ വലിയ പ്രധാന്യം നല്‍കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓണം പ്രമാണിച്ച്‌ പട്ടികവര്‍ഗത്തില്‍പെട്ടവര്‍ക്ക്‌ 12 കിലോ അരിയും സൗജന്യഭക്ഷണത്തിന്‌ അര്‍ഹരായ സ്‌കൂള്‍ കുട്ടികള്‍ക്ക്‌ 5 കിലോ അരിയും നല്‍കും. അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക്‌ 1250 രൂപയും ആലപ്പുഴയിലെ തുറമുഖ തൊഴിലാളികള്‍ക്ക്‌ 3000 രൂപയും രണ്ടാഴ്‌ച്ചത്തെ സൗജന്യറേഷനും നല്‍കും. ആറളം ഫാം നടത്തിപ്പിനായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രത്യേക കമ്പനി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി മെട്രോ പദ്ധതി വൈകുന്നതിനാല്‍ കൊച്ചിയിലെ ഗതാഗതകുരുക്ക്‌ പരിഹരിക്കാനായി വൈറ്റിലയില്‍ ബസ്‌ ടെര്‍മിനല്‍ സ്ഥാപിക്കാനും ഇതിന്റെ രൂപരേഖ തയ്യാറാക്കാനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. കൊച്ചിലെ പുതുവൈപ്പിനില്‍ ഓഷ്യനേറിയം സമുച്ചയവും മറൈന്‍ ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ സ്വകാര്യപങ്കാളിത്തത്തോടെ സ്ഥാപിക്കും. ഇന്ത്യയില്‍ ആദ്യമായാണ്‌ ഇത്തരമൊരു സ്ഥാപനമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X