കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ വിദേശതൊഴിലാളികളുടെ ആധിപത്യം

  • By Staff
Google Oneindia Malayalam News

ദോഹ: ഗള്‍ഫിലെ വ്യാവസായികരംഗത്തെ തൊഴില്‍മേഖലയില്‍ വിദേശതൊഴിലാളികളുടെ ആധിപത്യം സര്‍ക്കാറുകളെ ആശങ്കാകുലരാക്കുന്നു.

വ്യാവസായികരംഗത്തെ വിദേശതൊഴിലാളികളുടെ കുത്തക അവസാനിപ്പിച്ച് സ്വദേശികളെ ഈ രംഗത്ത് പ്രാപ്തരാക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനെക്കുറിച്ചാണിപ്പോള്‍ അധികൃതര്‍ ശ്രദ്ധിക്കുന്നത്.

ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടിങ് (ഗോയിക്) സമീപകാലത്ത് നടത്തിയ ഒരു പഠന റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലാണ് ഔദ്യോഗിക രംഗങ്ങളിലുള്ളവര്‍ ഞെട്ടലുളവാക്കിയത്.

ഖത്തറിലെ വ്യാവസായിക മേഖലകളിലെ തൊഴില്‍ശക്തി 95 ശതമാനവും വിദേശ കുടിയേറ്റക്കാരാണെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. 'ഗള്‍ഫിലെ വ്യാവസായിക സമ്പല്‍വ്യവസ്ഥയുടെ ചിത്രം' എന്ന പേരില്‍ അടുത്ത ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടാണ് ഇതിനു കാരണമായത്.

ഗള്‍ഫിലെ വ്യാവസായികരംഗത്തെ 80-85 ശതമാനം വെള്ളക്കോളര്‍, നീലക്കോളര്‍ തൊഴില്‍ശക്തി വിദേശ കുടിയേറ്റക്കാരുടെ കുത്തകയാണ്. എന്നാല്‍ ഖത്തര്‍, യു.എ.ഇ., കുവൈത്ത് എന്നീ രാജ്യങ്ങളില്‍ 90-95 ശതമാനവും വിദേശതൊഴിലാളികളാണ്.

ആനുപാതികമായി വിദേശത്തൊഴിലാളികളുടെ ആധിപത്യം കുറഞ്ഞ രാജ്യങ്ങള്‍ ഒമാനും സൗദിഅറേബ്യയും ബഹ്‌റൈനുമാണ്. ഒമാനില്‍ വ്യാവസായികരംഗത്ത് വിദേശികള് 70 ശതമാനമാണ് ‍. സൗദിഅറേബ്യയില്‍ 63 ശതമാനമുണ്ട്. എന്നാല്‍ ഏറ്റവും കുറവ് ബഹ്‌റൈനിലാണ്. ഇവിടെ 40ശതമാനം വിദേശത്തൊഴിലാളികളാണുള്ളത് .

വിദ്യാഭ്യാസ പാഠ്യപദ്ധതിയടക്കം പരിഷ്‌കരിച്ച് വ്യാവസായിക, സാങ്കേതിക രംഗങ്ങളിലും പ്രത്യേക വിദ്യാഭ്യാസത്തിലൂടെയും യുവാക്കളെ തൊഴില്‍രംഗത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സത്വരശ്രദ്ധ ഈ രംഗങ്ങളിലുണ്ടാവണമെന്ന അഭിപ്രായം ശക്തിപ്പെട്ടുവരുന്നുണ്ട്.

ആവശ്യമായ സൗകര്യങ്ങളും ആനുകൂല്യങ്ങളും നല്‍കി പുതുതലമുറയെ വ്യാവസായികരംഗത്തേക്കാകര്‍ഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ഗള്‍ഫിലെ യുവാക്കള്‍ക്ക് സര്‍ക്കാറുദ്യോഗത്തോടാണ് കൂടുതല്‍ താത്പര്യം. 1997ല്‍ 6605 വ്യവസായയൂണിറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് അത് 12310 ആയി വര്‍ധിച്ചു.

1997ല്‍ വ്യാവസായികരംഗത്തെ നിക്ഷേപമൂലധനം 77.1 ബില്ല്യണ്‍ ഡോളറാണെങ്കില്‍ 2008ല്‍ അത് 150 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. ഗള്‍ഫിലെ മൊത്തം തൊഴില്‍ശക്തി ഈ കാലയളവില്‍ 5,21,000ത്തില്‍നിന്നും 9,71,000 ആയും വര്‍ധിച്ചു.

2010 ആവുമ്പോഴേക്കും ഒട്ടേറെ വന്‍കിട വ്യവസായങ്ങള്‍ ഈ മേഖലയില്‍ ഉയര്‍ന്നുവരും. അതിന്നനുസൃതമായി സ്വദേശികളെയും വളര്‍ത്തിക്കൊണ്ടുവരണമെന്നാണ് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X