കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ആക്രമണം: ഹെഡ്‌ലിക്കും റാണക്കും പങ്ക്

  • By Staff
Google Oneindia Malayalam News

ദില്ലി: അമേരിക്കയില്‍ അറസ്റ്റിലായ ലക്ഷ്‌ക്കര്‍ ഭീകരര്‍ ഡേവിഡ് ഹെഡ്‌ലിക്കും തഹാവുര്‍ റാണയ്ക്കും മുംബൈ ആക്രമണത്തിന്റെ ആസൂത്രണത്തില്‍ സുപ്രധാന പങ്കുണ്ടെന്നതിന് അന്വേഷകര്‍ക്ക് തെളിവ് ലഭിച്ചു.

മുംബൈ ആക്രമണത്തിന്റെ ഗൂഢാലോചനയിലാണ് ഇരുവരും പങ്കാളികളായതെന്നും ഇതിന് വ്യക്തമായ വിവരങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ആക്രമിക്കപ്പെട്ട ഹോട്ടലുകളുടെയും നരിമാന്‍ ഹൗസിന്റെയും ചിത്രങ്ങളും മാപ്പുകളും ഭീകരര്‍ക്ക് നല്‍കിയത് ഇവരെന്നാണ് സൂചനകള്‍. ആക്രമണത്തിനിടെ അറസ്റ്റിലായ അജ്മല്‍ കസബിനും വെടിയേറ്റു മരിച്ച മറ്റ് ഒന്‍പത് ഭീകര പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയ പാകിസ്താനിലെ ഗൂഢാലോചനാ സംഘവുമായി ഇരുവരും ബന്ധം പുലര്‍ത്തിയിരുന്നു.

ഭീകരര്‍ ആക്രമണത്തിന് ലക്ഷ്യമിട്ട മുംബൈയിലെ നാലു കേന്ദ്രങ്ങളുടെയും ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും ഹെഡ്‌ലി-റാണമാര്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ പകര്‍ത്തിയിരുന്നു. ആക്രമണം നടത്തിയവര്‍ക്ക് ഇവര്‍ ഇത് കൈമാറിയെന്നാണ് സൂചന. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈ ആക്രമണത്തിനിടെ പിടിയിലായ അജ്മല്‍ കസബിനെ എന്‍ഐഎ. സംഘം ചോദ്യം ചെയ്യും.

അതിനിടെ ഹെഡ്‌ലിക്കും റാണയ്ക്കും ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനില്‍നിന്ന് സഹായം ലഭിച്ചിരുന്നതായി സൂചനയും കിട്ടി. ഇതേക്കുറിച്ച് ദേശീയ ഏജന്‍സിയായ എന്‍.ഐ.എ. അന്വേഷണം തുടങ്ങി.ഹെഡ്‌ലിയും റാണയും ഇന്ത്യയിലായിരുന്നപ്പോള്‍ പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥന്‍ അവര്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ നല്‍കിയതായാണ് അന്വേഷകര്‍ക്ക് വിവരം ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. മുംബൈ ഭീകരാക്രമണം നടന്നപ്പോള്‍ ഹെഡ്‌ലിയും റാണയും പാകിസ്താനിലുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ആക്രമണം നടന്നതിന്റെ അഞ്ചുദിവസം മുമ്പു മാത്രമാണ് റാണ മുംബൈ വിട്ടത്.

ആക്രമണമുണ്ടായ താജ്, െ്രെടഡന്റ് ഹോട്ടലുകളിലും നരിമാന്‍ഹൗസ്, സിഎസ്ടി. റെയില്‍വേസ്‌റ്റേഷന്‍,എന്നിവിടങ്ങളിലും ഇരുവരും എത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. 2007ല്‍ താജിലും െ്രെടഡന്റിലും ഹെഡ്‌ലി താമസിച്ചിരുന്നു. 2008ല്‍ താമസിച്ച ബ്രീച്ച് കാന്‍ഡിയിലെ വാടകയ്‌ക്കെടുത്ത ഫഌറ്റ് സി.എസ്.ടി. സ്‌റ്റേഷന് തൊട്ടടുത്താണ്. റാണ ഒരു ഗസ്റ്റ്ഹൗസിലാണ് താമസിച്ചത്. അതിനിടെ, 2008 ജൂണിലും 2009 മാര്‍ച്ചിലും പുനെയിലെത്തിയ ഹെഡ്‌ലി ഓഷോ രജനീഷിന്റെ ആശ്രമവും സന്ദര്‍ശിച്ചിരുന്നതായി പോലീസ് വിവരം ലഭിച്ചിട്ടുണ്ട്.

അതിനിടെ, റാണെയുമായി ബന്ധപ്പെട്ട എല്ലാവിധ അന്വേഷ ണങ്ങള്‍ക്കും കാനഡ സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ ഉറപ്പുനല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X