കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം വന്നത് പാകിസ്താനില്‍ നിന്ന്: നസീര്‍

  • By Staff
Google Oneindia Malayalam News

Nazir
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനമടക്കം ഇന്ത്യയില്‍ നടത്തിയ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക്‌ സാമ്പത്തികസഹായമെത്തിച്ചത്‌ പാകിസ്‌താന്‍, ദുബായ്‌ എന്നിവിടങ്ങളിലെ ലഷ്‌കര്‍ ഇ തൊയ്‌ബ ഏജന്റുമാര്‍ വഴിയാണെന്ന്‌ തടിയന്റവിട നസീര്‍ മൊഴി നല്‌കി.

തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലിലാണ് നസീര്‍ സാന്പത്തിക ഉറവിടം വെളിപ്പെടുത്തിയത്.

പണമയയ്‌ക്കാന്‍ രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനത്തെയാണ്‌ അവര്‍ ഉപയോഗിച്ചതെന്നും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട്‌ സമ്മതിച്ചിട്ടുണ്ട്.

ഇന്ത്യയിലെ തീവ്രവാദശൃംഖലകളുടെ പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ണായകവിവരങ്ങളും ഇയാളില്‍നിന്ന്‌ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പാകിസ്‌താന്‍-അഫ്‌ഗാനിസ്‌താന്‍ അതിര്‍ത്തിയിലാണ്‌ നസീര്‍ ഭീകരപ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയത്‌. ബോംബ്‌ നിര്‍മാണത്തില്‍ വിദഗ്‌ദ്ധ നായ ഇയാള്‍ മലയാളികളടക്കം ഒട്ടേറെ യുവാക്കളെ പാക്‌ അധീന കശ്‌മീരില്‍ തീവ്രവാദ പരിശീലനത്തിനെത്തിച്ചു.

ഇതിന്റെ ഭാഗമായി പാകിസ്‌താനും പാക്‌ അധീന കശ്‌മീരും സന്ദര്‍ശിക്കുകയും ചെയ്‌തു. കുടകിലെ തീവ്രവാദ ക്യാമ്പുകള്‍ക്കു സമാനമായ രീതിയില്‍ പാക്‌ അധീന കശ്‌മീരിലും ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു.

ഇവിടെ തീവ്രവാദപരിശീലനം നേടിയവരില്‍പെടുന്ന നാലു മലയാളി യുവാക്കളാണ്‌ കശ്‌മീരില്‍ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്‌. ഇവര്‍ ഒട്ടേറെ തവണ ബാംഗ്ലൂര്‍ സന്ദര്‍ശിച്ചിരുന്നതായും ബാംഗ്ലൂര്‍ പോലീസ്‌ വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങള്‍ തേടുന്നതിനായി കശ്‌മീര്‍ പോലീസ്‌ ബാംഗ്ലൂരിലെത്തിയിട്ടുണ്ട്‌.

അതിനിടെ, അഹമ്മദാബാദ്‌ സ്‌ഫോടനത്തില്‍ നസീറിന്റെ പങ്കിനെക്കുറിച്ചറിയാന്‍ ഗുജറാത്ത്‌ പോലീസും കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ തമിഴ്‌നാട്‌ പോലീസും ചൊവ്വാഴ്ച നസീറിനെ ചോദ്യം ചെയ്യും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X