കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കയറ്റം തടയാന്‍ നടപടിയെടുക്കും: മന്‍മോഹന്‍

Google Oneindia Malayalam News

Manmohan Singh
ദില്ലി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ നടപടി സ്വീകരിക്കുന്നതു സംബന്ധിച്ച ചര്‍ച്ച ചെയ്യുന്നതിന്‌ കേന്ദ്രം മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അറിയിച്ചു.

ഭക്ഷ്യവില കുതിച്ചുയരുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഭക്‍ഷ്യ പദാര്‍ത്ഥങ്ങളുടെ ലഭ്യതയെ കുറിച്ചും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചുമുള്ള വിവരങ്ങള്‍ കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. അരിയുടെയും ഗോതമ്പിന്റെയും ലഭ്യത ഉറപ്പാക്കാനായി കൂടുതല്‍ തുക വകയിരുത്താന്‍ യോഗത്തില്‍ ധാരണയായി.

പഞ്ചസാരയുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭായോഗത്തില്‍ ധാരണയായി. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന സമിതിയോഗത്തില്‍ പങ്കെടുത്ത മന്ത്രിമാരില്‍ മിക്കവരും അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നതിലും അത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതിലുമുള്ള ആശങ്ക രേഖപ്പെടുത്തി.

ഇത്തവണ പഞ്ചസാര ഉത്പാദനം കുറഞ്ഞത് പ്രതികൂലമായി ബാധിച്ചു എന്നും അതിനാല്‍ 40 ലക്ഷം ടണ്‍ പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു എന്നും കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു. ഇതില്‍ 20 ലക്ഷം ടണ്‍ ഇറക്കുമതി പൂര്‍ത്തിയായെന്നും മന്ത്രി സമിതിയോഗത്തില്‍ പറഞ്ഞു.

ഈ മാസം 27-നാണ്‌ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നത്‌. പൂഴ്‌ത്തിവയ്‌പുകാര്‍ക്കെതിരെ സംസ്‌ഥാനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണംമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സംസ്‌ഥാനങ്ങള്‍ക്ക്‌ കൂടുതല്‍ അരിയും ഗോതമ്പും നല്‍കാനും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക്‌ കുടുതല്‍ അരിയും ഗോതമ്പും അനുവദിക്കാനും യോഗം തീരുമാനിച്ചു.

പഞ്ചസാരയുടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചസാരയുടെ ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ 31 വരെയാണ്‌ തീരുവ ഇളവ്‌.

ഭക്ഷ്യഎണ്ണയുടെയും ഇറക്കുമതി തീരുവ ഒഴുവാക്കിയിട്ടുണ്ട്‌. പയര്‍വര്‍ഗ്ഗങ്ങളുടെ ഇറക്കുമതി കൂട്ടും. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ്‌ ആക്‌ട് നടപ്പാക്കുന്നത്‌ പുനഃപരീശോധിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X