കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം കെ നാരായണന്‍ ബംഗാള്‍ ഗവര്‍ണാറാകും

Google Oneindia Malayalam News

MK Narayanan
ദില്ലി: രാജ്യത്തെ ഒഴിവുവന്ന ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കുള്ള നിയമനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ ബംഗാള്‍ ഗവര്‍ണറായി നിയമിക്കാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മൊഹ്‌സീന കിദ്വായിയെ ജാര്‍ഖണ്ഡ് ഗവര്‍ണറാക്കാനും തീരുമാനമായി‍.

എം കെ നാരായണന്റെ ഒഴിവിലേയ്ക്ക് പുതിയ സുരക്ഷാ ഉപദേഷ്ടാവായി ശിവശങ്കര്‍ മേനോനെ നിയമിക്കാനാണ് സാധ്യതയെന്ന് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നിലവില്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായ മുന്‍ കേരള മന്ത്രി ശങ്കരനാരായണന്‍ മഹാരാഷ്ട്രാ ഗവര്‍ണറാകും. മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിനെ പഞ്ചാബ് ഗവര്‍ണറാക്കാനും തീരുമാനിച്ചു.

ആന്ധ്രാ ഗവര്‍ണറായി നിലവില്‍ ചത്തീസ്ഗഡ് ഗവര്‍ണറായ ഇ.എസ്.എല്‍ നരസിംഹന്‍ നിയമിതനാകും. ലൈംഗികാപവാദത്തെത്തുടര്‍ന്ന് എന്‍. ഡി തിവാരി രാജിവെച്ച ഒഴിവിലാണ് ഇത്. ഇപ്പോള്‍ ആന്ധ്രയുടെ ചുമതലകൂടി വഹിക്കുന്നത് നരസിംഹനാണ്.

ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ പ്രഭു റാവുവിനെ രാജസ്ഥാനിലും മുന്‍ കേന്ദ്രമന്ത്രി ഊര്‍മിള ബെന്‍ പട്ടേലിനെ ഹിമാചല്‍ പ്രദേശിലും മുന്‍ പ്രതിരോധ സെക്രട്ടറി ശേഖര്‍ ദത്തിനെ ഛത്തീസ്ഗഡിലും ഗവര്‍ണര്‍മാരായി നിയമിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X