കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാദന്‍ ചിത്രം: എഫ്ബിഐക്ക് അമളി

Google Oneindia Malayalam News

The age-progression image of Al-Qaeda leader Bin-Laden and Spanish politician Gaspar Llamazares
മാഡ്രിഡ്: വയസ്സന്‍ ബിന്‍ ലാദന്റെ പുതിയ ചിത്രമാണെന്ന പേരില്‍ എഫ്ബിഐ പ്രചരിപ്പിച്ചത് സ്‌പെയിനിലെ എംപി ഗാസ്പര്‍ ലാംസായേഴ്‌സിന്റേത്. സംഭവം ശരിയാണെന്ന് സമ്മതിച്ച എഫ്ബിഐ അധികൃതര്‍ ലാദന്‍ ചിത്രം പിന്‍വലിയ്ക്കുന്നതായി അറിയിച്ചു.

തന്റെ ചിത്രം എഫ്ബിഐ എങ്ങനെയോ കൈക്കലാക്കുകയും ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപമാറ്റം വരുത്തുകയും ചെയ്യുകയായിരുന്നുവെന്ന് ഗാസ്പര്‍ ലാംസയേഴ്‌സ് കഴിഞ്ഞ ദിവസം ആരോപണമുയര്‍ത്തിയിരുന്നു.

സ്‌പെയിനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ഗാസ്പറിനോട് ഏറെ സാദൃശ്യമുള്ള ചിത്രമാണ് ലാദന്റേതെന്ന പേരില്‍ കഴിഞ്ഞ ദിവസം എഫ്ബിഐ പുറത്തുവിട്ടിരുന്നത്. അമേരിക്ക പ്രഖ്യാപിച്ച ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധത്തിന്റെ വലിയ വിമര്‍ശകരിലൊരാള്‍ കൂടിയായ ഗാസ്പറിന്റെ ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നാണ് എഫ്ബിഐ എടുത്തത്. തുടര്‍ന്ന് എഫ്ബിഐയിലെ സാങ്കേതിക വിദഗ്ധര്‍ ചെറിയ രൂപമാറ്റങ്ങള്‍ വരുത്തി 'റീവാര്‍ഡ് ഫോര്‍ ജസ്റ്റിസ്' എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിയ്ക്കുകയായിരുന്നു.

"സംഭവം നല്ലൊരു തമാശയാണ്. എന്നാല്‍ ഒന്നുമറിയാത്ത സാധാരണക്കാരുടെ ചിത്രമെടുത്ത് ബിന്‍ ലാദന്റെ പുതിയ ചിത്രമാണെന്ന് എഫ്ബിഐ പ്രചരിപ്പിയ്ക്കുമ്പോള്‍ തമാശ അവിടെ അവസാനിക്കുന്നു. കാരണം കുറ്റമൊന്നും ചെയ്യാത്ത സാധാരണക്കാരന്റെ സ്വകാര്യതയും സുരക്ഷയുമാണ് ഇവിടെ ഇല്ലാതാകുന്നത്". അമേരിക്കയുടെ അധഃപതനത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഇതെന്ന് ഗാസ്പര്‍ ലാംസയേഴ്‌സ് പറഞ്ഞു.

ഗാസ്പര്‍ ലാംസയേഴ്‌സിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ നിന്ന് എടുത്താണ് ലാദന്റെ പുതിയ ഉണ്ടാക്കിയതെന്ന് എഫ്ബിഐ വക്താവ് കെന്‍ ഹോഫ്മാന്‍ ശനിയാഴ്ച സമ്മതിച്ചിരുന്നു. എഫ്ബിഐയിലെ ഫോറന്‍സിക് ആര്‍ട്ടിസ്റ്റിന് ലാദന്റെ ഇപ്പോഴത്തെ രൂപഭാവങ്ങള്‍ സൃഷ്ടിയ്ക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഗാസ്പറിന്റെ ചിത്രമെടുത്ത് ചില മാറ്റങ്ങള്‍ വരുത്തി പ്രസിദ്ധീകരിയ്ക്കുകയായിരുന്നു- കെന്‍ ഹോഫ്മാന്‍ പറഞ്ഞു.

ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ കട്ടിങ് എഡ്ജ് ടെക്‌നോളജിയിലൂടെയാണ് ലാദന്റെ പുതിയ ചിത്രം സൃഷ്ടിച്ചതെന്ന് എഫ്ബിഐ അധികൃതര്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നത്. ലാദന്റെ താടിയോടു കൂടിയ ഒരു ചിത്രവും താടിയില്ലാത്ത മറ്റൊരു ചിത്രവുമാണ് എഫ്ബിഐ തയാറാക്കിയിരുന്നത്. ഇതില്‍ താടിയില്ലാത്ത ചിത്രത്തിനാണ് ഗാസ്പര്‍ ലാസയേഴ്‌സിന്റേ ചിത്രം ഉപയോഗിച്ചത്.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ഒളിവില്‍പ്പോയ ലാദനെ പിടികൂടാനായി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്ക ശ്രമിയ്ക്കുകയാണ്. ലാദനെ ജീവനോടെയോ അല്ലാതെയോ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 25 മില്യണ്‍ ഡോളര്‍ സമ്മാനമായി നല്‍കുമെന്നാണ് യുഎസ് ഭരണകൂടം പ്രഖ്യാപിച്ചിരയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X