കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്‌സ് വുമണ്‍ പുതിയ മനുഷ്യ സ്പീഷിസ്?

  • By Ajith Babu
Google Oneindia Malayalam News

Scientists also found tools in the Denisova cave
വാഷിങ്ടണ്‍: യൂറോപ്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയ ഫോസില്‍ അറിയപ്പെടാത്ത മനുഷ്യ സ്പീഷിസിന്റേതാണെന്ന് റിപ്പോര്‍ട്ടുകള്‍. 2008ല്‍ സൈബീരിയയിലെ ഡെനിസോവ ഗുഹയില്‍നിന്നു കണ്ടുകിട്ടിയ 40000 വര്‍ഷം പഴക്കമുള്ള അസ്ഥിയിലെ ഡിഎന്‍എ പഠനവിധേയമാക്കിയ ശാസ്ത്രജ്ഞരാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ജേണല്‍ നാച്വറിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.

പുതിയ കണ്ടെത്തല്‍ മനുഷ്യ പരിണാമ ചരിത്രത്തിലെ വഴിത്തിരിവാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇപ്പോഴത്തെ മനുഷ്യരുള്‍പ്പെടുന്ന ഹോമോസാപ്പിയന്‍സും നിയാണ്ടര്‍താല്‍ സ്പീഷിസും ഉള്‍പ്പെടെ മനുഷ്യപരിണാമ വൃക്ഷത്തില്‍ രണ്ടു ശാഖകള്‍ മാത്രമാണ് ഉള്ളതെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്.

എന്നാല്‍, പുതിയ കണ്ടെത്തല്‍ മനുഷ്യപരിണാമത്തില്‍ മറ്റൊരു ശാഖകൂടിയുണ്ടെന്നതിന്റെ തെളിവാണ്. പത്ത് ലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ നിന്നും പുറത്തുകടന്ന ആദിമമനുഷ്യ വംശത്തിന്റെ പിന്തുടര്‍ച്ചക്കാരുടെ ഫോസിലാണ് സൈബീരിയയില്‍ നിന്നും ലഭിച്ചത്. 'എക്‌സ് വുമണ്‍' എന്നു വിളിക്കപ്പെട്ട സ്ത്രീയുടെ കൈയിലെ ചെറുവിരലിന്റെ ഭാഗമെന്ന് കരുതുന്ന അസ്ഥി ക്കഷണമാണു ഗുഹയില്‍ നിന്നു കണ്ടുകിട്ടിയത്.

മനുഷ്യരുടെയും നിയാണ്ടര്‍താല്‍ മനുഷ്യരുടെയും പൂര്‍വികരുമായി എക്‌സ് വുമണിന്റെ പൂര്‍വികര്‍ക്കും ബന്ധമുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. കണ്ടെത്തിയ ഫോസില്‍ 6-7 വയസ്സ് വരുന്ന പെണ്‍കുട്ടിയുടേതാണെന്ന് വ്യക്തമായിട്ടുണ്ട്. ജര്‍മനിയിലെ മാക്‌സ് പ്ലാങ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇവല്യൂഷനറി ആന്ത്രോപ്പോളജിയലാണ് എക്‌സ് വുമണിന്റെ ഡിഎന്‍എ പരിശോധിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X