കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രസീലിന്റെ കരച്ചിലിനിടെ ട്വിറ്റര്‍ പണിനിര്‍ത്തി

  • By Lakshmi
Google Oneindia Malayalam News

Twitter
ന്യൂയോര്‍ക്ക്: ഹോളണ്ടിന് മുന്നില്‍ പ്രിയ ബ്രസീല്‍ അടിപതറിയപ്പോള്‍ പലരും സങ്കടം പങ്കുവയയ്ക്കാന്‍ എത്തിയത് ട്വിറ്ററിലാണ്, എന്നാല്‍ അവിടെയും ആര്‍ക്കും ആശ്വാസം കിട്ടിയില്ല, ട്വിറ്ററിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടുവെന്ന വേദനിപ്പിക്കുന്ന സന്ദേശമാണ് ഉപയോക്താക്കള്‍ക്ക് ലഭിച്ചത്. ആളുകള്‍ ഒന്നടങ്കം കയറിയതുകാരണം ഏറെനേരത്തേയ്ക്ക് ട്വിറ്ററിന്റെ പ്രവര്‍ത്തനം നിലച്ചു.

ഡച്ച് പടയ്ക്ക് മുന്നില്‍ മഞ്ഞക്കിളികള്‍ ചിറകറ്റു വീണത് ആഘോഷിക്കാന്‍ കയറിയവര്‍ക്കും നിരാശയായിരുന്നു ഫലം. ഉപയോക്താക്കള്‍ വര്‍ധിച്ചതാണ് പ്രവര്‍ത്തനം മുടങ്ങാന്‍ കാരണമെന്ന് ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു.

എല്ലാവര്‍ക്കും ട്വീറ്റ് ചെയ്യാനുണ്ടായിരുന്നത് ബ്രസീലിനേറ്റ ദുരന്തം തന്നെയായിരുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെയാണ് ട്വിറ്റര്‍ പണിമുടക്കിയത്. തുടര്‍ന്ന് മറ്റു പ്രവര്‍ത്തനങ്ങളും ട്വിറ്റര്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഗേറ്റ് വേയിലുണ്ടായ പ്രശ്‌നങ്ങളാണ് പണിമുടക്കിന് കാരണമെന്ന് ട്വിറ്റര്‍ എഞ്ചിനീയര്‍മാര്‍ പറയുന്നു.

ബ്രസീല്‍ വലയില്‍ ഹോളണ്ടിന്റെ പന്തുകള്‍ വന്നുവീണപ്പോഴൊക്കെ ട്വീറ്റുകളുടെ പെരുമഴയായിരുന്നു. ലോകകപ്പ് തുടങ്ങിയത് മുതല്‍ ട്വിറ്ററിന് വന്‍ ഹിറ്റ്‌സാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഓരോ സെക്കന്‍ഡിലും ആയിരക്കണക്കിന് ട്വീറ്റാണ് പോസ്റ്റ് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ആഴ്ച ലോകകപ്പ് ട്വീറ്റ്‌സ് റെക്കോര്‍ഡിലെത്തി. ലോകകപ്പ് വിഷയം സംബന്ധിച്ച് സെക്കന്‍ഡില്‍ 3,283 ട്വീറ്റുകളാണ്‌സാണ് പോസ്റ്റ് ചെയ്തത്.

ജപ്പാന്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഡെന്മാര്‍ക്കിനെ കീഴടക്കിയ വ്യാഴാഴ്ചയാണ് ഏറ്റവും കൂടുതല്‍ ട്വീറ്റ് പോസ്റ്റ് ചെയ്യപ്പെട്ടത്. ലോകകപ്പ് തുടങ്ങിയതിന് ശേഷം ഓരോ സെക്കന്‍ഡിലും ശരാശരി 750 ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.

ലോകകപ്പിന് ദക്ഷിണാഫ്രിക്കയില്‍ വിസില്‍ മുഴങ്ങിയത് മുതല്‍ ഫേസ്ബുക്കും ട്വിറ്ററും സന്ദര്‍ശകരെ കൊണ്ട് നിറഞ്ഞു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ട്വിറ്റര്‍ മണിക്കൂറുകളോളം പണിമുടക്കിയിരുന്നു.

ലോകത്ത് എന്തു സംഭവിക്കുന്നു, എന്താണ് നിലവിലെ ട്രന്റ് എന്നറിയാന്‍ ഓണ്‍ലൈന്‍ ഉപയോക്താക്കളെല്ലാം ട്വിറ്റര്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും ഇത്തരം സന്ദര്‍ശകരുടെ എണ്ണം സൈറ്റിന് താങ്ങാവുന്നതിലും അപ്പുറത്താണെന്നും ട്വിറ്റര്‍ എഞ്ചിനീയര്‍ ജീണ്‍ പോള്‍ കൊസാറ്റി ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X