കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വല്ലാര്‍പ്പാടം: സംസ്ഥാന മന്ത്രിമാരെ ഒതുക്കിയെന്ന്

  • By Ajith Babu
Google Oneindia Malayalam News

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന മന്ത്രിമാര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്ന് മന്ത്രിമാരായ എസ്. ശര്‍മയും ജോസ് തെറ്റയിലും.

2005 ല്‍ വല്ലാര്‍പാടം പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസ്ഥാന മന്ത്രിമാരെ വേദിയില്‍ ഇരുത്തി. എന്നാല്‍ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും സംസ്ഥാന മന്ത്രിമാരെ ക്ഷണിച്ചില്ല. പ്രധാനമന്ത്രിയെ വേദിയിലേക്കു ക്ഷണിക്കാന്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയെ ഷിപ്പിങ് മന്ത്രി ജി.കെ.വാസന്‍ വിളിച്ചു. എന്നാല്‍ സംസ്ഥാന മന്ത്രിമാരെ ക്ഷണിച്ചില്ല.

സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിലും ശിലാഫലകത്തിലും മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കി. യുഡിഎഫ് സര്‍ക്കാര്‍ പാതിവഴിക്കിട്ട സ്ഥലമെടുക്കാനും മറ്റുമായി നാലരവര്‍ഷക്കാലം പഴികേട്ടത് സംസ്ഥാനസര്‍ക്കാരാണ്. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇന്ന് പദ്ധതി യാഥാര്‍ഥ്യമാവില്ലായിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രം സങ്കുചിതമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചതെന്ന് ശര്‍മ പറഞ്ഞു.

English summary
Minister for Fisheries and Registration Sharma said that the exclusion of ministers of the Left government at the inaugural function of the Vallarpadam terminal showed the politics played by the Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X