കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജി ബാലകൃഷ്ണന്‍ രാജിവയ്ക്കണം:മുന്‍ ചീഫ് ജസ്റ്റിസ്

  • By Lakshmi
Google Oneindia Malayalam News

ദില്ലി: മുന്‍ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാനുമായ കെ.ജി. ബാലകൃഷ്ണന്‍ രാജിവെയ്ക്കണമെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് വര്‍മ്മ.

കെജിബിയുടെ കള്ളപ്പണം കൈവശം വച്ചതിന് തെളിവുണ്ടെന്ന ആദായ നികുതി വകുപ്പിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വര്‍മ്മയുടെ അഭിപ്രായം.

ആരോപണമുയര്‍ത്തിയ സാഹചര്യത്തില്‍ കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം രാജിവയ്ക്കണം. ആരോപണങ്ങളില്‍ കഴമ്പില്ലെങ്കില്‍ ബാലകൃഷ്ണന്‍ അത് തെളിയിക്കണം. മൗനം അവലംബിക്കുക അല്ല വേണ്ടത്. രാജിവച്ചില്ലെങ്കില്‍ പ്രസിഡന്റ് ഇടപെട്ട് അദ്ദേഹത്തെ തത്സ്ഥാനത്തുനിന്ന് നീക്കണം- വര്‍മ്മ പറഞ്ഞു.

അഴിമതി ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ്. അപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനം അലങ്കരിക്കുന്ന വ്യക്തി തന്നെ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന ആരോപണത്തിന് വിധേയനാകുന്നത് പരിഹാസ്യമാണെന്നും വര്‍മ്മ പറഞ്ഞു.

ബാലകൃഷ്ണന്റെ മരുമക്കളായ പി.വി. ശ്രീനിജന്‍, എം.ജെ. ബെന്നി, സഹോദരന്‍ കെ.ജി. ഭാസ്‌കരന്‍ എന്നിവര്‍ കള്ളപ്പണം കൈവശം വച്ചുവെന്ന് കൊച്ചിയിലെ ആദായ നികുതി ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. ശ്രീനിജനും ബെന്നിയും അഭിഭാഷകരാണ്, ഭാസ്‌കരന്‍ മുന്‍ സ്‌പെഷല്‍ ഗവണ്‍മന്റ് പ്‌ളീഡറും.

English summary
A day after income tax authorities in Kochi claimed that three close relatives of former Chief Justice of India K G Balakrishnan were found to possess black money, ex-CJI J S Verma on Sunday demanded that Balakrishnan quit as NHRC chief and if he did not, the President should intervene to get him removed from the post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X