കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസോണ്‍ പാളിയിലെ വിള്ളല്‍ വലുതായി

  • By Lakshmi
Google Oneindia Malayalam News

ജനീവ: ഉത്തരദ്രുവത്തിലെ ഓസോണ്‍ പാളി ആശങ്കാജനകമാം വിധം നശിച്ചിരിക്കുന്നതായി ലോക കാലാവസ്ഥാ സംഘടന(ഡബ്ല്യൂഎംഒ)യുടെ റിപ്പോര്‍ട്ട്.

മാര്‍ച്ച് മാസം അവസാനത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഓസോണ്‍ പാളിയുടെ 40 ശതമാനം നശിച്ചിരിക്കുകയാണ്. 2010ല്‍ ഇതേ സമയം ഇത് 30 ശതമാനമായിരുന്നു. അന്തരീക്ഷപാളിയായ സ്ട്രാറ്റോസ്ഫിയറിലെ ശീതകാലാവസ്ഥയാണ് ഇതിനു കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍ (സി.എഫ്.സി.) പോലുള്ള രാസവസ്തുക്കളുടെ അന്തരീക്ഷത്തിലെ സാന്നിധ്യമാണ് ഓസോണ്‍ പാളിയുടെ നാശത്തിനു കാരണം. സ്ട്രാറ്റോസ്‍ഫിയറിലെ തണുപ്പേറിയത് ഈ രാസവസ്തുക്കളുടെ പ്രതിപ്രവര്‍ത്തനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഇതാണ് മുമ്പെങ്ങുമുണ്ടാകാത്ത വിധം ഓസോണ്‍ പാളി നശിക്കാന്‍ കാരണമെന്ന് ഡബ്ല്യുഎംഒ സെക്രട്ടറി ജനറല്‍ മൈക്കല്‍ ജറൗഡ് പറഞ്ഞു.

1897ലെ മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ അനുസരിച്ചത് ഓസോണ്‍ പാളിക്ക് നാശമുണ്ടാക്കുന്ന രാസവസ്തുക്കളുടെ പുറംതള്ളല്‍ കുറയ്ക്കണമെന്ന് നിര്‍ദേശമുണ്ട്. എന്നിട്ടും പാളിക്ക് ഇത്രവലിയ നാശമുണ്ടായത് ആശങ്കയുണര്‍ത്തുന്ന കാര്യമാണെന്നും അതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ജറൗഡ് ചൂണ്ടിക്കാട്ടി.

ചര്‍മ്മത്തിലെ അര്‍ബുദം തമിരം എന്നിവയ്ക്ക് കാരണമാകുന്ന സൂര്യനില്‍നിന്നുള്ള മാരകമായ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന ഒരു കുടപോലെയാണ് ഓസോണ്‍ പാളി പ്രവര്‍ത്തിക്കുന്നത്.

English summary
The depletion of the ozone layer shielding Earth from damaging ultraviolet rays has reached an unprecedented low over the Arctic this spring because of harmful chemicals and a cold winter, the U.N. weather agency said on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X