കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്എല്‍വി സി 16 വിക്ഷേപണം വിജയകരം

  • By Ajith Babu
Google Oneindia Malayalam News

ISRO's PSLV C-16 rocket launched successfully
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അത്യാധുനിക റിമോട്ട് സെന്‍സിങ് ഉപഗ്രഹം റിസോഴ്‌സ് സാറ്റ് 2 ഉള്‍പ്പെടെ മൂന്ന് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 16 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുരാവിലെ 10.12 ന് പിഎസ്എല്‍വി സി 16 ല്‍ ഏറി മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലേക്ക് കുതിച്ചു. കൃത്യം 20 മിനിറ്റിന് ശേഷം വിക്ഷേപണം വിജയകരമായെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു. നാലുഘട്ടങ്ങളായി ആയിരുന്നു വിക്ഷേപണം.

ഇന്ത്യയുടെ ഏറ്റവും വിശ്വസനീയ വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ 18ാമതു വിക്ഷേപണമാണിത്. 1993ലെ പ്രഥമ വിക്ഷേപണത്തിലേറ്റ പരാജയമൊഴിച്ചു നിര്‍ത്തിയാല്‍ ഈ ബഹിരാകാശ വാഹനത്തിന്റെ 16 വിക്ഷേപണങ്ങളും വിജയകരമായിരുന്നു. ജിഎസ്എല്‍വിയുടെ തുടര്‍ച്ചയായ രണ്ടു വിക്ഷേപണ പരാജയത്തിനു ശേഷമുള്ള ഐഎസ്ആര്‍ഒ യുടെ ബഹിരാകാശ ദൗത്യമാണിത്.

റിസോഴ്‌സ് സാറ്റിനൊപ്പം നക്ഷത്രങ്ങളെക്കുറിച്ചും അന്തരീക്ഷത്തിലെ സൂക്ഷ്മവസ്തുക്കളെക്കുറിച്ചുമുള്ള പഠനത്തിനായി ഇന്ത്യയും റഷ്യയും ചേര്‍ന്നു നിര്‍മിച്ച യൂത്ത് സാറ്റ് , സിങ്കപ്പൂരിലെ നാന്‍യാങ് സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകര്‍ രൂപം നല്‍കിയ എക്‌സാറ്റ് എന്നീ ചെറു ഉപഗ്രഹങ്ങളാണു വിക്ഷേപിച്ചത്.

രാജ്യത്തെ പ്രകൃതി വിഭവങ്ങളെ കണ്ടെത്തുന്നതിനും പ്രയോജനപ്പെടുത്തുന്നതിനുമുള്ള ശാസ്ത്രീയമായ ഗവേഷണ പദ്ധതികള്‍ക്കായാണു റിസോഴ്‌സ് സാറ്റിന്റെ സേവനം ഉപയോഗപ്പെടുത്തുക.1206 കിലോ ഭാരമുള്ള ഈ റിമോട്ട് സെന്‍സിങ് ഉപഗ്രഹം പൂര്‍ണമായും ഐഎസ്ആര്‍ഒ നിര്‍മിച്ചതാണ്.

2003ല്‍ വിക്ഷേപിച്ച റിസോഴ്‌സ് സാറ്റിന്റെ കാലാവധി അവസാനിയ്ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് രണ്ടാം പതിപ്പിന്റ വിക്ഷേപണം. അഞ്ചു വര്‍ഷമാണു പ്രവര്‍ത്തന കാലയളവ്. ഭൂമിയില്‍ നിന്ന് 822 കിലോമീറ്റര്‍ ഉയരത്തിലുള്ള സൗര സ്ഥിരഭ്രമണ പഥത്തിലാണു ഉപഗ്രഹങ്ങളെ എത്തിക്കുക. ഡിസംബര്‍ 25നു ജിഎസ്എല്‍വി എഫ് 06 ശ്രമം പരാജയപ്പെട്ട ശേഷം ഐഎസ്ആര്‍ഒ നടത്തുന്ന ദൗത്യം വിജയത്തിലെത്തിയത് ഇന്ത്യന്‍ ബഹിരാകാശ പര്യവേഷണമേഖലയ്ക്ക് നവോന്മേഷം പകരുമെന്നാണ് കരുതപ്പെടുന്നത്.

English summary
The Indian Space Research Organisation PSLV C-16 was successfully launched from Satish Dhawan Space Centre at Sriharikota at 10.12 am on Wednesday mornin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X