കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡോസള്‍ഫാന്‍ ജയറാമിന്റെ നിലപാട് പരിഹാസ്യം

  • By Ajith Babu
Google Oneindia Malayalam News

VS
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രി രമേശിന്റെ നിലപാട് അപലപനീയവും പരിഹാസ്യവുമാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.

പരിസ്ഥിതി സംരക്ഷണത്തില്‍ താല്‍പര്യമുണ്ടെന്ന ജയറാം രമേഷിന്റെ അവകാശവാദം കാപട്യമാണെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇനിയും തെളിവ് വേണമെന്ന നിലപാട് പൈശാചികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിയുടെ പ്രസ്താവന കേരള ജനതയെ അവഹേളിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന് തെളിഞ്ഞാല്‍ മാത്രമെ എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കൂവെന്ന് ജയറാം രമേശ് നേരത്തെ പറഞ്ഞിരുന്നു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇതു സംബന്ധിച്ച തെളിവ് ലഭിക്കാനുണ്ട്. വായുമാര്‍ഗം കീടനാശിനി തെളിച്ചതാണ് കാസര്‍ഗോട്ടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം.

എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് കൃഷി മന്ത്രാലയമാണെന്നും ജയറാം രമേശ് വ്യക്തമാക്കിയിരുന്നു.

English summary
Kerala Chief Minister V S Achuthanandan today asked the Union Ministers from the state to clarify their stand that there was no need for banning endosulfan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X