കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചേക്കും

  • By Ajith Babu
Google Oneindia Malayalam News

Endosulfan
ജനീവ: സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചേക്കുമെന്ന് സൂചന. പല ലോകരാജ്യങ്ങളും എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ അനുകൂലിക്കുന്ന സാഹചര്യത്തിലാണിത്. നിരോധനത്തിനുശേഷമുള്ള സാഹചര്യം നേരിടാനുള്ള പണം കണ്ടെത്തുന്നത് സംബന്ധിച്ച് മാത്രമാണ് ഇനി തീരുമാനം ഉണ്ടാകേണ്ട്ത്. ഇതില്‍ സമവായമുണ്ടായാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ വ്യാഴാഴ്ച തന്നെ തീരുമാനമെടുത്തേക്കുമെന്ന് കണ്‍വെന്‍ഷന്‍ പ്രതിനിധികള്‍ അനൗദ്യോഗികമായി അറിയിച്ചു.

ഖത്തറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമ്പര്‍ക്ക ഗ്രൂപ്പ് രൂപവത്കരിച്ച ഒരു വിഭാഗം രാജ്യങ്ങള്‍ നിരോധനം സംബന്ധിച്ച കരടുരേഖ വ്യാഴാഴ്ച വൈകീട്ട് സമ്മേളനത്തില്‍ അവതരിപ്പിക്കും. നിരോധനം ഏതാണ്ട് ഉറപ്പായതോടെ ഇന്ത്യ തന്ത്രങ്ങള്‍ മാറ്റയിട്ടുണ്ട്. നിരോധനത്തില്‍ ഇളവുകള്‍ വേണമെന്നാണ് ഇപ്പോള്‍ ഇന്ത്യയുടെ ആവശ്യം.

ഉപാധികളോടെയുള്ള നിരോധനം എന്ന നിര്‍ദേശത്തോട് ചൈനയും അനുകൂലമായി പ്രതികരിച്ചതോടെ എന്‍ഡോസള്‍ഫാന് വേണ്ടി വാദിക്കുന്ന ഇന്ത്യ തീര്‍ത്തും ഒറ്റപ്പെട്ടിരുന്നു. എന്‍ഡോസള്‍ഫാന് അനുകൂലമായ എഫ്എഒയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ നിരോധനത്തെ എതിര്‍ത്തിരുന്നത്.

എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നും ഈ കീടനാശിനിയുടെ സഹായം കൂടാതെ തന്നെ കൃഷി സാധ്യമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ, കാര്‍ഷിക സംഘടന (എഫ്.എ.ഒ.) പ്രസ്താവന പുറപ്പെടുവിച്ചത് ഇന്ത്യന്‍ നിലപാടിനു തിരിച്ചടിയായിരുന്നു. കണ്‍വെന്‍ഷനില്‍ ഇളവുകള്‍ക്കായി ഇന്ത്യയും ചൈനയും ഉഗാണ്ടയും മാത്രമാണ് രംഗത്തെത്തിയത്.

English summary
The Contact Group on endosulfan and new persistent organic pollutants to the Stockholm Convention, meeting in Geneva, has proceeded to prepare draft decisions for listing endosulfan for ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X