കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിജെ ജോസഫിനും മോന്‍സിനുമെതിരെ അന്വേഷണം

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ പൊതുമരാമത്തു മന്ത്രിമാരായ പി.ജെ ജോസഫിനും മോന്‍സ് ജോസഫിനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

തിരുവനന്തപുരം നഗരവികസനം ഏറ്റെടുത്തിരിക്കുന്ന ട്രിവാന്‍ഡ്രം റോഡ് ഡവലപ്‌മെന്റ് കമ്പനി ലിമിറ്റഡിന് (ടി.ആര്‍.ഡി.സി.എല്‍) 124.947 കോടി രൂപ ആര്‍ബിട്രേഷനിലൂടെ നല്‍കാന്‍ വഴിവിട്ടു പ്രവര്‍ത്തിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം.

പാതിവഴിയില്‍മുടങ്ങിയ പദ്ധതി പുനരാരംഭിക്കാന്‍ 2007 മേയ് 31 നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചപ്പോള്‍തന്നെ അതുവരെയുള്ള പദ്ധതി നടത്തിപ്പിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്വേഷണം നടന്നില്ലെന്നു മന്ത്രി എം.വിജയകുമാര്‍ അറിയിച്ചു.

ആര്‍ബിട്രേഷന്‍ തുക നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണവും അന്വേഷിക്കാന്‍ ഇപ്പോഴാണ് തീരുമാനിച്ചത്. ഇത്രയുംകാലം അന്വേഷിക്കാന്‍ മറന്നുപോയോ എന്ന ചോദ്യത്തിന് അതു മുക്കിവച്ചിരുന്നതായി വേണം ധരിക്കാനെന്നായിരുന്നു വിജയകുമാറിന്റെ മറുപടി.

നഗര റോഡ് വികസനപദ്ധതിയില്‍ അടിമുടി അഴിമതി നടന്നിട്ടുണ്ടെന്നും ഒരു വിധ യോഗ്യതയുമില്ലാത്ത കരാറുകാരാണു പണികള്‍ നടത്തുന്നതെന്നും വിജയകുമാര്‍ പറഞ്ഞു. ആരാണു പണിയുന്നതെന്നു സര്‍ക്കാരിന് അറിയില്ല. പണിയുടെ നിലവാരത്തെക്കുറിച്ചും സംശയമുണ്ട്. കാലാവധി തീര്‍ന്നിട്ടും പണികള്‍ എങ്ങുമെത്തിയില്ല. ഈ സാഹചര്യത്തില്‍ കമ്പനിയില്‍നിന്നു നഷ്ടപരിഹാരം ഈടാക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തി. പത്തു ദിവസത്തിനുള്ളില്‍ നാറ്റ്പാക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം- വിജയകുമാര്‍ അറിയിച്ചു.

English summary
LDF Cabinet ordered a vigilance probe against former Kerala Congress ministers PJ Joseph and Monse Joseph over the corruption in public works department,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X