കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിള്‍ ഇന്ത്യയില്‍ നിരീക്ഷണത്തില്‍

  • By Nisha Bose
Google Oneindia Malayalam News

apple
ദില്ലി: പ്രമുഖ സ്മാര്‍ട്ട് ഫോണ്‍-കമ്പ്യൂട്ടര്‍ കമ്പനിയായ ആപ്പിള്‍ കോമ്പറ്റിഷന്‍ കമ്മീഷ്ണര്‍ ഓഫ് ഇന്ത്യയുടെ നിരീക്ഷണത്തില്‍. ആപ്പിളിന്റെ ഐഫോണുകളും ഐപാഡുകളും ചുരുക്കം ചില സേവനദാതാക്കള്‍ക്കായി പരിമിതപ്പെടുത്തുന്നുവെന്ന പരാതിയുയര്‍ന്ന സാഹചര്യത്തിലാണിത്. കോമ്പറ്റിഷന്‍ ആക്ട് സെക്ഷന്‍ നാലു പ്രകാരമാണ് പരാതി ഫയല്‍ ചെയ്തിരിക്കുന്നത്.

ഐഫോണിന്റെ എറ്റവും പുതിയ പതിപ്പുകള്‍ ചില സേവനദാതാക്കളിലൂടെ ലഭ്യമാകുന്നുള്ളൂ എന്നതാണ് പരാതിയില്‍ പറയുന്നത്. നിലവില്‍ എയര്‍സെല്‍, ഭാരതി എന്നീ സേവന ദാതാക്കളിലൂടെ മാത്രമേ ആപ്പിള്‍ ഇന്ത്യയില്‍ ലഭ്യമാകുന്നുള്ളൂ. ആപ്പിളിന്റെ ഐപാഡ് നിലവില്‍ ആപ്പിള്‍ സ്റ്റോറുകളിലൂടെ മാത്രമാണ് വില്‍ക്കുന്നത്.

ഇതിനു പുറമെ ആപ്പിള്‍ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ ആപ്പിളിന്റെ ഐസ്റ്റോറുകളില്‍ നിന്നു മാത്രമേ ഡൗണ്‍ലോഡ് ചെയ്യാനാകൂ എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ആപ്പിളിന്റെ ഉത്പന്നങ്ങള്‍ കമ്പനിയുടെ സര്‍വ്വീസ് സെന്ററിലൂടെ മാത്രമേ സര്‍വ്വീസ് ചെയ്യാനാകൂ. ഇതിനായി കമ്പനി അമിത സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നതായും പരാതിയില്‍ പറയുന്നു. പരാതിയിന്‍ മേല്‍ ആപ്പിളിനെതിരെ എന്തെങ്കിലും നടപടിയുണ്ടായാല്‍ ഇന്ത്യയില്‍ കമ്പനി നേരിടുന്ന വലിയ തിരിച്ചടിയായിരിയ്ക്കുമത്.

English summary
iPhone and iPad maker Apple Inc has come under the scanner of the Competition Commission of India for allegedly limiting the availability of its products to a few service providers using its dominant market position.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X